പണ്ട് തൊട്ടേ ചോദിക്കുന്നതും ഒരുപാട് ഉത്തരങ്ങളും ഉള്ള ഒറ്റ ചോദ്യം ആണ് കോഴി ആണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് .എന്നാൽ തമാശയ്ക്ക് ആണ് ഇത് ചോദിക്കുന്നത് എങ്കിലും ഇതിലെ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും രണ്ട് ആയിരുന്നു .രണ്ട് ഉത്തരം ഉള്ള ചോദ്യം എന്ന് തന്നെ വേണമെങ്കിൽ പറയാം .
കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്. ഇനി അമാന്തിക്കേണ്ട. മടിക്കാതെ പറയാം. കോഴി തന്നെയാണ് ആദ്യം ഉണ്ടായത്. എന്നാൽ അല്ല അതിലുള്ള ഒരു പ്രോട്ടീൻ ആണ് ആദ്യം ഉണ്ടായത് . മുട്ടയുടെ ആവരണം രൂപപ്പെടുത്തിയിട്ടുള്ള പ്രോട്ടീനുകള്‍ കോഴിയുടെ അണ്ഡാശയത്തില്‍ മാത്രമാണ് കാണപ്പെടുന്നതെന്നതെന്ന് കണ്ടപിടിച്ചതോടെയാണ് നൂറ്റാണ്ടുകളായി നാം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത്. കോഴി തന്നെ ഫസ്റ്റ്.കോഴിമുട്ടയുടെ രൂപീകരണത്തിന് പിന്നിലെ ഘടകങ്ങള്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ഷഫീല്‍ഡ്, വാര്‍വിക് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഗണിച്ചെടുത്തത്. കോഴിയുടെ ബീജകോശത്തിലുള്ള ഓവോക്ലെഡിലില്‍ 17 എന്ന പ്രൊട്ടീനന്റെ സാന്നിധ്യത്തില്‍ മാത്രമെ മുട്ടയുടെ പുറംതോട് രൂപീകൃതമാകുകയുള്ളു. ഈ മുട്ടത്തോടിലാണ് പിന്നീട് കോഴി ഉണ്ടായത്.മഞ്ഞക്കുരുവും ദ്രാവകവും ചേര്‍ന്ന് കോഴിക്കുഞ്ഞ് ഉണ്ടാകുന്നതുവരെയുള്ള സമയം സംരക്ഷണ കവചമായി മുട്ടത്തോട് പ്രവര്‍ത്തിക്കുന്നു. ഈ മുട്ടത്തോട് രൂപപ്പെടാനുള്ള സാചര്യമൊരുക്കുന്നത് കോഴിയുടെ അണ്ഡാശയത്തില്‍ മാത്രം കണ്ടെത്തിയിട്ടുള്ള പ്രോട്ടീനാണ്.മുട്ടയുടെ തോടിന് കാരണമാകുന്ന ഒരു പ്രോട്ടീൻ കാണപ്പെടുന്നത് കോഴികളുടെ അണ്ഡാശയത്തിൽ മാത്രമാണെന്നും അതുകൊണ്ട് തന്നെ ആദ്യമുണ്ടായത് കോഴിയാണ് എന്നുമാണ് കണ്ടെത്തൽ.
ഓവോക്ലെഡിഡിൻ -17 (Ovocledidin -17) എന്ന ഈ പ്രോട്ടീൻ മുട്ടയുടെ തോടിന്റെ നിർമ്മാണത്തിൽ ഒരു ഉത്പ്രേരകമായി പ്രവർത്തിക്കുന്നു. മുട്ടയുടെ ഉത്പാദന പ്രക്രിയയെക്കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ഒരു സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ലഭ്യമാക്കിയാണ് ഈ കണ്ടെത്തൽ നടത്തിയത്. HECToR എന്ന് പേരിട്ടിരിക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച് മുട്ടയുടെ തോടിന്റെ നിർമ്മാണത്തിൽ OC-17 സുപ്രധാന പങ്ക് വഹിക്കുന്നു.