ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക്. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന്തിന്റെ വളര്‍ച്ച. തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ സാജിദ് നദിയാവാലയാണ് രജനീകാന്തിന്റെ ബയോപിക്കിനുള്ള അവകാശം സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ജീവിതകഥ ലോകം അറിയണം എന്ന് സജീദ് പറഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. രജനീകാന്ത് എന്ന താരത്തെക്കാള്‍ രജനീകാന്ത് എന്ന മനുഷ്യനിലായിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറയുന്നു.
1966 ഫെബ്രുവരി 18 നാണ് ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ സാജിദ് നദിയാവാലയുടെ ജനനം. നിർമ്മാതാവ് എ കെ നദിയാദ്‌വാലയുടെ ചെറുമകൻ കൂടിയാണ് സാജിദ് നദിയാവാല. അങ്ങനെ 1955ൽ സാജിദ് നദിയാദ്‌വാലയുടെ മുത്തച്ഛൻ അബ്ദുൾ കരീം നദിയാദ്‌വാല ഗുജാറാത്തിലെ നദിയാദ് എന്ന നഗരത്തിൽ നിന്ന് മുംബൈ എന്ന വലിയ പട്ടണത്തിലേക്കെത്തി. നിരവധി സ്വപ്നങ്ങളുമായാണ് എ കെ നദിയാദ്‌വാല കുടുംബമായി മുംബൈ പട്ടണത്തിലേക്ക് ചേക്കേറിയത്. സിനിമകൾ നിർമിക്കണം അത് വിജയിത്തിലേക്കെത്തിക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു എ കെ നദിയാദ്‌വാലയ്ക്ക് ഉണ്ടായിരുന്നത്. താജ്മഹൽ ഉൾപ്പെടെ നൂറുകണക്കിന് സിനിമകൾ സാജിദ് നദിയാദ്‌വാലയുടെ മുത്തച്ഛൻ മുംബൈയിൽ നിർമ്മിച്ചു. സാജിദ് നദിയാദ്‌വാലയുടെ കുടുംബവേരുകൾ മലാഡിലായിരുന്നു. അതുകൊണ്ട് തന്നെ അവിടെ അവർക്ക് സ്വന്തമായി തിയറ്ററുകളും, ആയ്യായിരത്തിലധികം ഏക്കറുകളും ഉണ്ടായിരുന്നു.
സ്വന്തമായി തിയറ്ററുകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ തന്റെ ചെറുപ്രായം മുതൽ സിനിമകൾ കണ്ടാണ് സാജിദ് വളർന്നത്. അതുകൊണ്ട് തന്നെ സാജിദ് എന്ന നിർമാതാവിന്റെ വളർച്ച പെട്ടെന്ന് ഉണ്ടായ ഒരു പ്രതിഭാസം ആയിരുന്നില്ല മറിച്ച് ഓർമവെച്ച നാൾ മുതൽ സാജിദിനൊപ്പം സിനിമയും കൂടെ കൂടിയിരുന്നു. മുത്തച്ഛനും കൊച്ചുമകനും മാത്രമല്ല സാജിദിന്റെ പിതാവും ഒരു നിർമാതാവായിരുന്നു. സിഎയും നിയമവും പൂർത്തിയാക്കിയ സാജിദ് പിന്നീട് 21-ാം വയസ്സിൽ ഗുലാമിയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി ജെ പി ദത്തയിൽ ചേർന്നു.
അമ്മാവന്റെ പ്രൊഡക്ഷൻ ഹൗസിൽ പ്രൊഡക്ഷൻ അസിസ്റ്റൻ്റായാണ് സാജിദ് തന്റെ സിനിമ മേഖലയിലേക്കുള്ള കരിയർ ആരംഭിക്കുന്നത്. 25 ആം വയസ്സിലാണ് ‘നദിയാവാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ സ്വന്തമായി പ്രൊഡക്ഷൻ കമ്പനി സാജിദ് ആരംഭിക്കുന്നത്. ധർമ്മേന്ദ്ര ഗോവിന്ദ എന്നിവർ അഭിനയിച്ച 1992ൽ ‘സും കി ഹുക്കുമത്’ ആണ് സാജിദ് ആദ്യമായി നിർമിക്കുന്ന ചിത്രം. 1993ൽ ഇറങ്ങിയ തന്റെ രണ്ടാമത്തെ ചിത്രമായ ‘വക്ത് ഹമാരാ ഹേയി’ലൂടെ അക്ഷയ് കുമാറിനെയും സുനിൽ ഷെട്ടിയെയും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കൊണ്ടുവരാൻ സാജിദിന് സാധിച്ചു.
അദ്ദേഹത്തിൻ്റെ അടുത്ത നിർമ്മാണം 1996-ൽ സൽമാൻ ഖാൻ – സണ്ണി ഡിയോൾ അഭിനയിച്ച ജീത്ത് ആയിരുന്നു , അത് വൻ ഹിറ്റായി മാറുകയും “യാരാ ഓ യാരാ” എന്ന ഗാനത്തിലെ സണ്ണിയുടെ ഹുക്ക് സ്റ്റെപ്പ് ജനപ്രിയമാക്കുകയും ചെയ്തു.സൽമാൻ ഖാൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ജൂദവയായിരുന്നു സാജിദിന്റെ അടുത്ത ചിത്രം. പിന്നാലെ നിരവധി ചിത്രങ്ങൾക്കാണ് സാജിദ് തുടക്കമിട്ടത്. ആ ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളാണ് സമ്മാനിച്ചതും. പക്ഷെ 2006-ൽ പുറത്തിറങ്ങിയ ജാൻ-ഇ-മാൻ എന്ന ചിത്രത്തിനു തിയറ്ററുകളിൽ വിജയം നേടാനായില്ല.
രവി തേജയുടെ 2009 ലെ തെലുങ്ക് ചിത്രമായ കിക്കിൻ്റെ റീമേക്ക് ആയ 2014 ജൂലൈയിൽ റിലീസ് ചെയ്ത കിക്ക് എന്ന ചിത്രത്തിലൂടെയാണ് നദിയാദ്‌വാല ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ സൽമാൻ ഖാനും ജാക്വലിൻ ഫെർണാണ്ടസും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ചിത്രം മുൻ ഖാൻ റെക്കോഡുകളെല്ലാം തകർത്തു, കൂടാതെ ഏറ്റവും കൂടുതൽ വരുമാനം നേടിയ 100 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. ഇതിനു പിന്നാലെ നിരവധി ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഭാഗ്യം സാജിദിനെ തേടിവന്നു. 2025ൽ ഇറങ്ങുന്ന സിക്കന്ദർ ആണ് സാജിദ് നദിയാവാലയുടെ നിർമാണത്തിൽ പുറത്തിറങ്ങാനുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം.
1992 മെയ് 10-ന് നടി ദിവ്യ ഭാരതിയെ നദിയാദ്‌വാല വിവാഹം കഴിച്ചു. പക്ഷെ ആ ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. പത്തുമാസത്തിനുശേഷം, ദിവ്യ അവരുടെ തുളസി റെസിഡൻസിയിലെ അഞ്ചാം നിലയിലെ ജനലിൽ നിന്ന് വീണ് മരിച്ചു. ദിവ്യയുടെ മരണശേഷം അദ്ദേഹം മാധ്യമപ്രവർത്തകയായ വാർദാ ഖാനെ കണ്ടുമുട്ടി. 2000 നവംബർ 18-ന് ഇരുവരും വിവാഹിതരായി. ദമ്പതികൾക്ക് രണ്ട് ആണ്മക്കളുണ്ട്.
കഴിഞ്ഞ കുറച്ച് മാസമായി രജനീകാന്തും കുടുംബവുമായി അടുത്ത ബന്ധമാണ് സജീദ് പുലര്‍ത്തിയിരുന്നത്. രജനീകാന്തിന്റെ ജീവിതം വളരെ കൃത്യതയോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് സാജിദ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതിഹാസതാരം രജനികാന്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനാവുന്നതിനെ ബഹുനതിയായി കാണുന്നു. ഞങ്ങള്‍ ഒരുമിച്ച് ഈ അവിസ്മരണീയ യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.- എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സത്യപ്രേം കി കഥ, ജുവാദ് 2, കിക്ക് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് സജീദ്.