സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തി രാജ്യം വിട്ട ഹസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങുമെന്ന് സൂചന. രണ്ടു ദിവസം കഴിഞ്ഞാല്‍ കര്‍ണ്ണാടകയിലെ 14 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടെ പ്രജ്വലിനെ നാട്ടില്‍ എത്തിച്ച അന്വേഷണ സംഘത്തിന് കൈമാറാനാണ് ജെ.ഡി.എസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പി ഉള്‍പ്പടെ എന്‍.ഡി.എ മുന്നണിക്ക് പ്രജ്വല്‍ വിഷയം തലവേദന സൃഷ്ടിച്ചതോടെയാണ് കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 14 മണ്ഡലങ്ങലും ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. മുഴുവനും കൈ വിട്ടുപോകുമെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വം.
ജെ.ഡി.എസ് നേതൃത്വത്തമാണ് പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങുമെന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. പ്രജ്വല്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഇന്ന് ബെഗംളൂവുരില്‍ എത്തുമെന്നാണ് ജെ.ഡി.എസ്. നേതൃത്വം അറിയിച്ചിരക്കുന്നത്. ബെംഗ്ലൂരു വിമാനത്താവളത്തില്‍ എത്തുമെന്ന് അറയിച്ചെങ്കിലും ഇന്നെത്തുന്ന വിമാനങ്ങളിലെ പാസഞ്ചേഴ്‌സ് ലിസ്റ്റില്‍ പ്രജ്വലിന്റെ പേരില്ലെന്ന് അന്വേഷണ സംഘം സ്ഥിതീകരിച്ചിട്ടുണ്ട്.
രണ്ടു ദിവസത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍.ഡി.എ സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രജ്വല്‍ വിഷയം തിരിച്ചടിയാകുമെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം വിലയിരുത്തി. എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപ്പെട്ട് ഒരു തീരുമാനം കൈക്കൊള്ളാന്‍ സംസംസ്ഥാന നേതൃത്വത്തിന് അറിയിപ്പും നല്‍കി കഴിഞ്ഞു.
അതിനിടെ ഈ കേസില്‍ അറസ്റ്റു ചെയ്ത് പ്രജ്വല്‍ രേവണ്ണയുടെ അച്ഛല്‍ എച്ച്. ഡി. രേവണ്ണയെ എസ്.ടി സംഘം ചോദ്യം ചെയ്തു വരികയാണ്. രേവണ്ണ ചോദ്യം ചെയ്യലില്‍ എസ്.ടി സംഘത്തോട് സഹകരിക്കുന്നതായും അവര്‍ മാധ്യമങ്ങളെ അറിയിച്ചു. രേവണ്ണയ്‌ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണെന്നുള്ളതിനാല്‍ ജയിലിലേക്കു പോകേണ്ട സാഹചര്യം ഉണ്ടാകും. നാളെ രേവണ്ണയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിക്ക് നോട്ടീസ് നല്‍കും.
എച്ച്. ഡി. രേവണ്ണയുടെ അറസ്റ്റും മകന്‍ പ്രജ്വല്‍ രേവണ്ണയുടെ തിരോധാനവും വലിയ കോളിളക്കമാണ് കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരക്കുന്നത്. പ്രജ്വല്‍ കാരണം മുഴുവന്‍ സീറ്റും നേടാമെന്ന കണക്ക്കൂട്ടലിലാണ് കോണ്‍ഗ്രസ് നേത്യത്വം. എത്രയും പെട്ട് കേസില്‍ നടപടി കൈക്കൊള്ളാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജെ.ഡി.എസുമായി കൈകോര്‍ത്ത ബി.ജെ.പി നേത്യത്വം നല്‍കുന്ന എന്‍.ഡി.എ സംഖ്യത്തിന് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് വന്‍ തിരിച്ചടിയായി മാറി. തെക്കന്‍ ഭാരതം പിടിക്കാന്‍ പുറപ്പെട്ട ബി.ജെ.പിക്കു അതിനു സാധിക്കില്ലെന്നും പ്രത്യേകിച്ചും കര്‍ണ്ണാടകയിലേക്ക് തിരിഞ്ഞു നോക്കണ്ടെന്നുമാണ് കേന്ദ്ര നേതൃത്വത്തിനെ സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.