കോഴിക്കോട്: പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.
ഇന്ധനം തീർന്ന ബോട്ട് കോഴിക്കോട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു. ഇറാനിൽ മത്സ്യബന്ധനത്തിനു പോയ സംഘത്തിലുള്ളവരാണു മത്സ്യത്തൊഴിലാളികൾ. ശമ്പളം കിട്ടാത്തതിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണു പ്രാഥമിക വിവരം.
കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.