ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബിന എംഎല്‍എ നിര്‍മല സാപ്രെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം പുറത്തുവന്നശേഷം മൂന്നാമത്തെ എംഎല്‍എയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്.
സാഗർ ജില്ലയിലെ രഹത്ഗഢിൽ നടന്ന പൊതുറാലിയിൽ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ സാന്നിധ്യത്തിലായിരുന്നു നിർമലയുടെ പാർട്ടി പ്രവേശം. തൻ്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അത് പാലിക്കാൻ സാധിച്ചില്ലെന്നും സപ്രെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് ഇപ്പോൾ അധികാരത്തിൽ നിന്നും പുറത്താണ്. ഒപ്പം വികസനത്തിന്റെ ആജണ്ട പാർട്ടിക്കില്ലെന്നും അവർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ വിതസനത്തിന്റെ പാതയോടൊപ്പമാണ് താൻ ചേരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മാർച്ച് 29 നായിരുന്നു അമര്‍വാര എംഎല്‍എ കമലേഷ് ഷാ ബിജെപിയില്‍ ചേര്‍ന്നത്. പിന്നലെ ഏപ്രില്‍ 30 ന് രമണിവാസ് റാവത്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി.