നരേന്ദ്രമോദി അയോധ്യയിൽ; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

അ​യോ​ധ്യ: ​അയോധ്യയിൽ വീണ്ടും സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോ​ദി. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷം മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ക്ഷേത്ര പരിസരത്ത് റോഡ് ഷോയും നടത്തി. ജനുവരി 22 ന് അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടന്നതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദർശനമാണിത്.

കോ​ൺ​ഗ്ര​സും ഇ​ൻ​ഡ്യ സ​ഖ്യ​വും ത​ങ്ങ​ളെ ക​രു​ക്ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് മു​സ്‍ലിം​ക​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യി ദൗ​രാ​ഹ്റ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ രേ​ഖ വ​ർ​മ​ക്കു​വേ​ണ്ടി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വേ മോ​ദി പ​റ​ഞ്ഞു.

ബി.​ജെ.​പി ന​ട​ത്തി​യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ക​ണ്ട് മു​സ്‍ലിം​ക​ൾ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ൽ​നി​ന്നും അ​ക​ലു​ക​യാ​ണ്. പാ​വ​പ്പെ​ട്ട​വ​രും എ​സ്.​സി-​എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളും ബി.​ജെ.​പി​ക്കൊ​പ്പം ചേ​രു​ന്നു. ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ണ്. എ​ല്ലാ പ​ദ്ധ​തി​ക​ളു​ടെ​യും നേ​ട്ട​ങ്ങ​ൾ വി​വേ​ച​ന​മി​ല്ലാ​തെ മു​സ്‍ലിം​ക​ൾ​ക്കും ല​ഭി​ക്കു​ന്നു​ണ്ട്. മു​സ്‍ലിം വോ​ട്ട് ബാ​ങ്ക് സം​ര​ക്ഷി​ക്കാ​ൻ പ്ര​തി​പ​ക്ഷം പ​ര​സ്യ​മാ​യി അ​വ​രെ പ്രീ​ണി​പ്പി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​​െ​ന്റ പ്ര​ക​ട​ന​പ​ത്രി​ക മു​സ്‍ലിം ലീ​ഗി​െ​ന്റ ചി​ന്താ​ഗ​തി​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

‘കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും അവരുടേയും മക്കളുടേയും ഭാവിക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്. കുടുംബത്തിന്റേയും വോട്ടുബാങ്കുളുടേയും ക്ഷേമത്തിനായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മോദിയും യോഗിയും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്ക് കുട്ടികളില്ല’, മോദി പറഞ്ഞു.

യു.പിയിലെ മറ്റൊരു മണ്ഡലമായ ധൗരഹരയിലെ റാലിയിലും സംസ്ഥാനത്ത് സഖ്യമായി മത്സരിക്കുന്ന ഇരുപാര്‍ട്ടികള്‍ക്കെതിരേയും മോദി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. എസ്.പിയുടേയും കോണ്‍ഗ്രസിന്റേയും യുവരാജാക്കന്മാരുടെ നിലനില്‍പ്പിന് പ്രീണനരാഷ്ട്രീയം അത്യന്താപേക്ഷിതമായെന്ന് മോദി ആരോപിച്ചു. യാതൊരു വിവേചനവുമില്ലാതെ മുസ്ലിങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും അവരെ കരുക്കളാക്കുകയാണെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട പ്രചാരണത്തിൻ്റെ സമാപനത്തോടൊപ്പമായിരുന്നു മോദിയുടെ അയോധ്യ സന്ദർശനം. മോദിയുടെയും യോഗി ആദിത്യനാഥിൻ്റെയും കട്ടൗട്ടുകൾ അയോധ്യയിലേക്കുള്ള വഴിയിൽ അലങ്കരിച്ചിട്ടുണ്ട്. അഞ്ചാം ഘട്ടത്തിൽ മെയ് 20നാണ് അയോധ്യയിലെ ഫൈസാബാദിൽ വോട്ടെടുപ്പ്. ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്തിയ ശേഷമാണ് പ്രധാനമന്ത്രി റോഡ്‌ഷോ ആരംഭിച്ചത്. ഫൈസാബാദ് ബിജെപി സ്ഥാനാർത്ഥി ലല്ലു സിങ്ങും ഒപ്പമുണ്ടായിരുന്നു.