ലഖ്നൗ:ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്ക ഓപ്പണര്‍ സുനില്‍ നരെയ്നിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. നരെയ്ന്‍ 39 പന്തില്‍ 81 റണ്‍സെടുത്തപ്പോള്‍ ഫില്‍ സാള്‍ട്ട് 14 പന്തില്‍ 32 റണ്‍സും അംഗ്രിഷ് രഘുവംശി 26 പന്തില്‍ 32 റണ്‍സുമെടുത്ത് തിളങ്ങി. രമണ്‍ദീപ് സിങ് (ആറു പന്തില്‍ 25*), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (15 പന്തില്‍ 23) എന്നിവരും കൊല്‍ക്കത്തയുടെ വിജയത്തില്‍ പങ്കുവഹിച്ചു. ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റെടുത്തു.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ലക്നൗ ഒരിക്കൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ കെകെആർ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. അർഷിൻ കുൽക്കർണി (9) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ കെഎൽ രാഹുലും മാർക്കസ് സ്റ്റോയിനിസും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തി. രാഹുൽ (21 പന്തിൽ 25) മടങ്ങിയതോടെ ലക്നൗ തകർന്നു. ദീപക് ഹൂഡ (5), നിക്കോളാസ് പൂരാൻ (10), ആയുഷ് ബദോനി (15), ആഷ്ടൺ ടേണർ (16), കൃണാൽ പാണ്ഡ്യ (5), യുദ്ധ്‌വീർ സിംഗ് (7), രവി ബിഷ്ണോയ് (2) എന്നിവരൊക്കെ വേഗം മടങ്ങി.
ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് 11 കളികളില്‍ 16 പോയന്‍റുമായി കൊല്‍ക്കത്ത പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 കളികളില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ രണ്ടാമതും 12 പോയന്‍റുള്ള ചെന്നൈ മൂന്നാമതുമാണ്. വമ്പന്‍ തോല്‍വി വഴങ്ങിയ ലഖ്നൗ 12 പോയന്‍റുമായി അഞ്ചാം സ്ഥാനത്തായി. ഹൈദരാബാദാണ് നാലാമത്.