എന്തുകൊണ്ടാണ് ദമ്പതികൾ കുറച്ച് നാൾ കഴിഞ്ഞാൽ സെക്സിൽ ഏർപ്പെടുന്നത് നിർത്തുന്നത്? അഞ്ച് കാരണങ്ങൾദമ്പതികൾക്കിടയിൽ സെക്സ് ഇല്ലാതെയാകുന്നുവോ? ഇതാ അഞ്ച് കാരണങ്ങൾ. സെക്‌സ് ഇപ്പോഴും ഇന്ത്യയിൽ ഒരു നിഷിദ്ധമായ വിഷയമായിരിക്കാം, ആളൊഴിഞ്ഞ കോണുകളിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടാം, അതിന്റെ പ്രാധാന്യം നിഷേധിക്കാം. ഒരു സമൂഹമെന്ന നിലയിൽ ലൈംഗികതയുടെ ആവശ്യകതയെ കുറച്ചുകാണാൻ പരമാവധി ശ്രമിച്ചേക്കാം.
പ്രണയ ബന്ധത്തിലോ വിവാഹത്തിലോ ഉള്ള ശാരീരിക അടുപ്പം അതിന്റെ നിലനിൽപ്പിന് സഹായകമാണ്. വൈകാരികമായ ലഭ്യതക്കുറവോ അകൽച്ചയോ നിങ്ങളുടെ ദാമ്പത്യത്തെ, ലൈംഗികതയില്ലായ്മയെ തകർക്കുന്നതുപോലെ തുല്യ നാശം വിതയ്ക്കാനും കഴിയും. അതിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ വേരൂന്നി പിന്നീട് വിവാഹത്തിന്റെ മറ്റ് വിള്ളലുകളിലേക്കും കടന്നുചെല്ലും
എന്നിട്ടും, കുറച്ച് നാളുകൾക്കു ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തുന്ന ദമ്പതികളുണ്ട്, ചിലപ്പോൾ ഒരു വർഷമോ അതിൽ കൂടുതലോ കഴിഞ്ഞ ശേഷമാകാം ഇത്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാം, അവയിൽ മിക്കതും കണ്ടെത്തിയാൽ മികച്ച ലൈംഗിക ജീവിതം നയിക്കാൻ സഹായിക്കും. എന്നാൽ ആദ്യ ഘട്ടം എല്ലായ്പ്പോഴും പ്രശ്നത്തിന്റെ തിരിച്ചറിയൽ ആയതിനാൽ, നമുക്ക് ആദ്യം കാരണങ്ങൾ കണ്ടെത്താം. അങ്ങനെ നിങ്ങൾക്ക് അതിന്മേൽ പ്രവർത്തിക്കാനാകും
ക്ഷീണം: നിങ്ങളുടെ പങ്കാളിയുമായി ലൈംഗികതയിൽ ഏർപ്പെടുന്നതിന് സ്വാഭാവികമായും ഊർജ്ജസ്വലവും ചടുലവുമായിരിക്കേണ്ടതാണ്. നിങ്ങൾക്ക് ജോലി സംബന്ധമായ സമ്മർദ്ദവും തിരക്കേറിയ ഷെഡ്യൂളും ഉണ്ടെങ്കിൽ, അത് നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ ഭൂരിഭാഗവും നിറയ്ക്കും. നിങ്ങൾ വീട്ടിലെത്തിക്കഴിഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയാതെ തളർന്നുപോകും, ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോലും. നിങ്ങൾക്ക് വീട്ടിൽ കുട്ടികളുണ്ടെങ്കിൽ, ഉത്തരവാദിത്തങ്ങൾ പങ്കിടുന്നില്ലെങ്കിൽ.
സ്വന്തം ശരീരത്തോടുള്ള അസംതൃപ്തി: ഇത് ബോഡി പോസിറ്റീവിറ്റിയുടെ കാലമായിരിക്കാം, പക്ഷേ എല്ലാർക്കും അവരുടെ ചിന്തകളെ അങ്ങനെ മാറ്റാൻ കഴിയില്ല. ഇത് സംബന്ധിച്ച് അരക്ഷിതാവസ്ഥ തോന്നിയാൽ, സ്വയം അടിച്ചേൽപ്പിക്കുന്ന നാണക്കേടും ഭയവും കാരണം നിങ്ങളുടെ സ്വന്തം ശരീരത്തിന്റെ ആകൃതിയും വലുപ്പവും നിങ്ങളുടെ ലൈംഗികാസക്തിയെ ഗണ്യമായി കുറച്ചേക്കാം. അവിടെ പങ്കാളികളിൽ ഒരാൾ ഫിറ്റാണെങ്കിൽ മറ്റേയാൾക്ക് അപകർഷതാബോധം ഉണ്ടാകാനുള്ള സാധ്യതയും കൂടിയാണിത്.
വിരസത: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ഥിരമായ ഒരു ചര്യ കുറച്ച് സമയത്തിന് ശേഷം വിരസതയിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല, അത് ഉത്തേജിപ്പിക്കില്ല. വ്യത്യസ്ത മാർഗ്ഗങ്ങൾ പരീക്ഷിക്കുകയും പൊസിഷനുകൾ മാറ്റുകയും ചെയ്യുന്നത് കൂടുതൽ നീളമേറിയതും ആനന്ദദായകവും ആയ ബന്ധം നിലനിർത്താൻ ഉപകരിക്കും. വിരസമായ സെക്‌സ് ആത്യന്തികമായി ലൈംഗിക ബന്ധം ഇല്ലാതാക്കും.