ചൂടുള്ള കാലാവസ്ഥയിൽ ദാഹം ശമിപ്പിക്കുമ്പോൾ ശരീരത്തെ തണുപ്പിക്കാനും ഉന്മേഷം നൽകാനും തണ്ണിമത്തൻ ജ്യൂസ്. ഓരോ ദിവസവും കഴിന്തോറും ചൂട് കൂടിവരികയാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യും.
ആവശ്യമായ ചേരുവകൾ
- തണ്ണിമത്തൻ -ഒന്നിന്റെ പകുതി
- സബ്ജ സീഡ്സ് -2 ടീസ്പൂൺ
- പഞ്ചസാര – ആവശ്യത്തിന്
- റോസ് സിറപ്പ് – 1 ടേബിൾ സ്പൂൺ
- ഐസ് ക്യൂബ്സ് – ആവശ്യത്തിന്
- പാൽ -1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തണ്ണിമത്തൻ ചെറുതായി അരിഞ്ഞ് ഒരു പാത്രത്തിലിട്ട് ഒരു തവി വച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നല്ല തിളപ്പിച്ച പാൽ ചൂടാറിതിന് ശേഷം ഫ്രിജിൽ വെച്ച് തണുപ്പിച്ചത് ചേർത്ത് ഇളക്കുക. ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്സ് പൊടിച്ചത് എന്നിവ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കുക. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാർ.