എത്രയൊക്കെ വെള്ളം കുടിച്ചാലും ദാഹം തീരാത്ത ഈ അവസ്ഥയാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കാന്‍ സാധ്യതയുള്ള ഒരു സമയമാണ് ഇപ്പോൾ. വേനലില്‍ ഉള്ളും പുറവും തണുപ്പിക്കാന്‍ ഒരു കിടിലൻ പുതിന കൂളർ തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- പുതിന – ഒരു പിടി
- മല്ലിയില – രണ്ട് മൂന്ന് സ്പൂണ്‍ ചെറുതായി അരിഞ്ഞത്
- ഇഞ്ചി- ഒരു ചെറിയ കഷ്ണം
- ഏലക്കായ- 4 എണ്ണം
- ശര്‍ക്കര – 60 ഗ്രാം
- വെള്ളം- 750 ml
- നാരങ്ങ നീര് – ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളത്തില്‍ ശര്‍ക്കര നല്ലതുപോലെ ഉരുക്കിയെടുക്കാവുന്നതാണ്. ശര്‍ക്കര നല്ലതുപോലെ ഉരുക്കിയെടുത്തതിന് ശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ക്ക് മികിസിയില്‍ അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് മാറ്റി വെക്കണം. ശേഷം ശര്‍ക്കര പാനി എടുത്ത് അതിലേക്ക് ഈ അരച്ച് വെച്ച മിശ്രിതം അരിച്ച് ചേര്‍ക്കണം. ശേഷം എല്ലാ മിശ്രിതവും കൂടി നല്ലതുപോലെ ഇളക്കി രണ്ട് മണിക്കൂര്‍ കൂജയിലോ അല്ലെങ്കില്‍ ഫ്രിഡ്ജിലോ തണുക്കാന്‍ വെക്കണം, ശേഷം കുടിക്കാവുന്നതാണ്.