ദോശകളിൽ വറൈറ്റികൾ ഉണ്ടെങ്കിലും മലയാളികളുടെ പ്രിയപ്പെട്ടത് മസാല ദോശ തന്നെയാണ്. ഇനി മസാലദോശ കഴിക്കാൻ തോന്നിയാൽ കടയിൽ പോകേണ്ട, വീട്ടിൽ തന്നെ തയ്യറാകാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
ദോശയ്ക്ക്
- പച്ചരി _രണ്ടുകപ്പ്
- ഉഴുന്ന് _അരക്കപ്പ്
- ഉലുവ _ഒരുസ്പൂൺ
എല്ലാം ഒരുമിച്ച് കുതിർത്തെടുത്ത് നന്നായി അരച്ച് പൊങ്ങാൻ വെക്കണം
മസാലയുടെ ചേരുവകൾ
- ഉരുളക്കിഴങ്ങ് _രണ്ടെണ്ണം
- സവാള _മീഡിയം ഒന്ന്
- പച്ചമുളക് _എരിവിന്
- ഇഞ്ചി _ഒരുചെറിയകഷ്ണം
- വെളുത്തുള്ളി _നാലല്ലി
- തക്കാളി _ഒന്നിൻെറപകുതി
- ഉണക്കമുളക് _രണ്ട്
- ഉഴുന്ന് _ഒരുസ്പൂൺ
- കടുക് _ഒരുനുള്ള്
- വെളിച്ചെണ്ണ_രണ്ട് ടേബിൾസ്പൂൺ
- ഉപ്പ്
- മഞ്ഞൾപൊടി _കാൽസ്പൂൺ
- ക്യാരറ്റ് _ഒരു ചെറിയ കഷ്ണം
- കറിവേപ്പില, മല്ലിയില
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് പൊടിക്കണം. ഒരു പാനിൽ വെളിച്ചെണ്ണയോഴിച് ചൂടായാൽ ഉഴുന്നിട്ടുകൊടുക്കണം. മൂക്കുന്നതിനുമുൻപ് കടു കിട്ടുകൊടുക്കണം പൊട്ടിക്കഴിഞ്ഞാൽഉണക്കമുളകും കറിവേപ്പിലയും ചേർക്കണം. പൊടിയായരിഞ്ഞ ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് നന്നായൊന്ന് ഇളക്കിയ ശേഷം പച്ചമുളക് ചേർക്കണം. പൊടിയായരിഞ്ഞ സവാള ചേർത്ത് വഴറ്റണം. ഇതിലേക്ക് പൊടിയായരിഞ്ഞ ക്യാരറ്റും തക്കാളിയും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വീണ്ടും നന്നായി വഴറ്റി പൊടിച്ചുവെച്ച ഉരുളക്കിഴങ്ങ് ചേർക്കാം. ഉപ്പും ഒരല്പംവെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യണം. പാകത്തിനു ലൂസാക്കി എടുത്ത് മല്ലിയിലയും ചേർത്തിളക്കി എടുത്താൽ മസാല തയ്യാർ.
ഇനി നല്ല പരന്ന ദോശചട്ടിയിൽ അല്പം ഓയിൽ തടവി ദോശമാവോഴിച്ചു കൊടുക്കാം. വളരെ കനംകുറച്ച് നല്ല വട്ടത്തിൽ പരത്തിയെടുക്കണം. മുകളിൽ നെയ്യോ ഓയിലോ ഒഴിച്ചുകൊടുക്കാം. നല്ല ക്രിസ്പിആയി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. നെയ്യാണ് കൂടുതൽ ടേസ്റ്റ്. മൊരിഞ്ഞാൽ മറിച്ചിടാതെ ചട്ടിയിൽ നിന്നും മാറ്റാം. ഇനി ആവശ്യത്തിന് മസാലയെടു ത്ത് ദോശയുടെ ഉള്ളിൽവെച്ച് മടക്കി ചൂടോടുകൂടി ചട്ണി, സാമ്പാർ, ചമ്മന്തി കൂട്ടികഴിക്കാം.