‘അതെ, ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, പോരാടാന്‍ കഴിയും. അതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. എനിക്കും എന്റെ നാട്ടുകാര്‍ക്കും നീതിക്കായി ഞാന്‍ പോരാടുന്നത് തുടരും’. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ ഛത്തീസ് ഗഢ് നേതാവ് രാധിക ഖേര പറയുന്നത് ഇതാണ്. മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ലോകതതെ എല്ലാ മനുഷ്യര്‍ക്കും കാണാനായി രാധിക എക്സില്‍ പങ്കുവെക്കുകയും ചെയ്തു. രാമ ക്ഷേത്രം സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടി തടഞ്ഞു എന്നും രാജിക്ക് കാരണമായി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്റെ ജീവിതത്തിന്റെ 22 വര്‍ഷത്തിലേറെ ഈ പാര്‍ട്ടിക്ക് നല്‍കുകയും എന്‍.എസ്.യു.ഐ മുതല്‍ കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം വരെ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അയോധ്യയില്‍ രാമനെ പിന്തുണയ്ക്കുന്നതിനാലാണ് എനിക്ക് ഇത്രയും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നത്.
കോണ്‍ഗ്രസ്സില്‍ പുരുഷ വര്‍ഗീയ മാനസികാവസ്ഥയാണ് നിലനില്‍ക്കന്നത്. ഇതിനെതിരേ പോരാടുക തന്നെ ചെയ്യും.
രാജിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ്, ഖേര തന്റെ എക്സ് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും ചെയ്തു. പുതിയ ചിത്രത്തില്‍ മറ്റ് രണ്ട് സ്ത്രീകളോടൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്നതാണ് ലോകം കണ്ടത്. എന്നാല്‍, പാര്‍ട്ടി എതിര്‍പ്പുകള്‍ രൂക്ഷമായി നില്‍ക്കുന്ന ഘട്ടത്തില്‍, എപ്പോഴാണ് ഖേര രാമക്ഷേത്രം സന്ദര്‍ശിച്ചതെന്ന് അറിയില്ല.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും വലിയ വേദനയോടെയാണ് താന്‍ സ്ഥാനമൊഴിയുന്നതെന്നും അവര്‍ പറയുന്നു. മറ്റുള്ളവരുടെ നീതിക്ക് വേണ്ടി എല്ലാ വേദികളില്‍ നിന്നും ഞാന്‍ എപ്പോഴും പോരാടിയിട്ടുണ്ട്. എന്നാല്‍ എന്റെ സ്വന്തം നീതിയുടെ കാര്യം വന്നപ്പോള്‍ പാര്‍ട്ടിയില്‍ ഞാന്‍ പരാജയപ്പെട്ടു. ശ്രീരാമന്റെയും ഒരു സ്ത്രീയുടെയും ഭക്തന്‍ എന്ന നിലയില്‍ ഞാന്‍ വളരെയധികം വേദനിക്കുന്നു എന്നാണ് അവര്‍ പറയുന്നത്.
താന്‍ ഒരിക്കലും പാര്‍ട്ടിയുടെ അതിരുകള്‍ ലംഘിച്ചിട്ടില്ലെന്നും സനാതന ധര്‍മ്മത്തിന്റെ അനുയായിയാണെന്നും ഖേര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ഞാന്‍ ഒരിക്കലും പാര്‍ട്ടി അതിര്‍ത്തി കടന്നിട്ടില്ല, തികഞ്ഞ ആത്മാര്‍ത്ഥതയോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അയോധ്യ സന്ദര്‍ശിച്ചതുകൊണ്ടും ഹിന്ദുവായതുകൊണ്ടും സനാതന ധര്‍മ്മത്തിന്റെ അനുയായിയായതുകൊണ്ടും എനിക്ക് നീതി ലഭിച്ചില്ല,
എന്നാല്‍, രാം ലല്ലയോടാണോ അതോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായാണോ കോണ്‍ഗ്രസ്സിന്റെ പോരാട്ടം?. ഞാന്‍ ആറ് ദിവസം കാത്തിരുന്ന് നീതിക്ക് വേണ്ടി അപേക്ഷിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. അതിനാല്‍ 22 വര്‍ഷത്തിന് ശേഷം ഞാന്‍ രാജിവച്ചു. നേരത്തെ, റായ്പൂരിലെ രാജീവ് ഭവന്റെ പരിസരത്ത് നിന്നുള്ള ഖേരയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നോടുള്ള അനാദരവിനെക്കുറിച്ചുള്ള ആവലാതികള്‍ പ്രകടിപ്പിച്ച് ഖേര അസ്വസ്ഥയായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാണ്. പാര്‍ട്ടിയില്‍ ആരും ബഹുമാനിക്കുന്നില്ല, പ്രത്യേകിച്ച് വനിതാ രാഷ്ട്രീയക്കാരെ.
പേരു വെളിപ്പെടുത്താത്ത ഒരു കോണ്‍ഗ്രസ് നേതാവിനെ കുറിച്ചായിരുന്നു ഖേരയുടെ ആരോപണം. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തി ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്‌സണ്‍ സുശീല്‍ ആനന്ദ് ശുക്ലയാണെന്നാണ് സൂചന. രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെടുന്ന ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. മുന്നണി മാറ്റവും, ചാക്കിടലും, കുറു മാറ്റങ്ങളും, ചാട്ടവും, മാറ്റവുമെല്ലാം തെരഞ്ഞെടുപ്പിനെ ബാധിക്കും. മൂന്നാം തവണയും രാജ്യം ഭരിക്കാന്‍ റെഡിയായി നില്‍ക്കുന്ന നരേന്ദ്രമോദിക്കും എന്‍.ഡി.എക്കും നല്ലകാലം എന്നാണ് രാഷ്ട്രീയ ജ്യോതിഷികള്‍ പറയുന്നത്.
അതിന്റെ മറ്റൊരു തലമാണ് രാധിക ഖേരയുടെ രാജി. കോണ്‍ഗ്രസ് വിട്ടാല്‍ പിന്നെ എത്തുക എന്‍.ഡി.എയിലാണെന്ന് ആര്‍ക്കാണ് അറിയാത്തത്. കോണ്‍ഗ്രസ്സിന്റെ അടിവാരം ഒലിച്ചുപോകുന്നതിന്റെ വ്യക്തമായ ചിത്രമാണിതെന്ന് പറയാനാകും. ഛത്തീസ്ഗഡില്‍ നിന്നുള്ള നേതാവായ രാധിക, പ്രാദേശിക പാര്‍ട്ടി നേതൃത്വുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടത്. നേരത്തെ, രാധിക അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.
പാര്‍ട്ടിയിലെ പുരുഷമേധാവിത്വമുള്ള നേതാക്കളെ തുറന്നുകാട്ടുമെന്ന് ഖേര ഉറപ്പിച്ചു പറയുമ്പോള്‍ ഒന്നോര്‍ക്കുക, കോണ്‍ഗ്രസ്സിന്റെ അധപതനത്തിന്റെ നാളുകള്‍ക്ക് സ്ത്രീയായിരിക്കും കാരണമാകുന്നത്. ഛത്തീസ്ഗഡിലെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതിയില്‍ നീതി ലഭിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നുണ്ട്. തന്നെ ചത്തീസ്ഗഡ് പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടെന്നും ചെറിയ നേതാക്കള്‍ മുതല്‍ വലിയ നേതാക്കളോട് വരെ അപേക്ഷിച്ചിട്ടും തനിക്ക് നീതി ലഭിച്ചില്ല. താന്‍ സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നെന്ന് പറഞ്ഞ രാധിക, ബി.ജെ.പിയില്‍ ചേരുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ ചെയര്‍പേഴ്സണ്‍ സുശില്‍ ആനന്ദ് ശുക്ലയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാധികയെ പാര്‍ട്ടി വിടാന്‍ പ്രേപിച്ചത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന നേതാവ് പവന്‍ ഖേര പത്രസമ്മേളനം നടത്തുന്ന സമയത്ത് തനിക്കും പത്രസമ്മേളനം നടത്തണമെന്ന് രാധിക ആവശ്യപ്പെടുകയും ഇത് ശുക്ല നിരാകരിക്കുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എം.എല്‍.എ നിര്‍മല സാപ്രെ ബി.ജെ.പിയില്‍ ചേര്‍ന്നു.