കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. നിരവധി അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുമ്പ് ഗോവണി തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഉത്തമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോവണിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളിയെയും രക്ഷപ്പെടുത്തി.
കെട്ടിടത്തിന് പുറത്തുള്ള പ്ലാസ്റ്ററിങ് അടക്കമുള്ള എക്സ്റ്റീരിയര്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പെയിന്റിങ് ജോലികള്‍ക്ക് വേണ്ടിയാണ് സ്കാഫോള്‍ഡ് (താത്കാലിക ഗോവണി) നിര്‍മിച്ചിരുന്നത്. ഈ ഗോവണിയില്‍ പത്തുപേരോളം ജോലി ചെയ്യുന്നുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ രണ്ടുപേരെ കൂടെയുണ്ടായിരുന്നവര്‍ തന്നെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്സും പോലീസും മറ്റ് ജോലിക്കാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.