കുട്ടികൾക്ക് പ്രിയപ്പെട്ട ചോക്ലേറ്റ് ഐസ്ക്രീം ഇനി വീട്ടിലുണ്ടാക്കാം

ഈ സമ്മറിൽ കുട്ടികൾക്ക് എന്തെങ്കിലും സ്പെഷ്യൽ തയ്യറാക്കി കൊടുക്കാം. ചോക്ലേറ്റ് ഐസ്ക്രീം ആയാലോ? കുട്ടികളുടെ പ്രിയപ്പെട്ടതാണ് ഐസ്ക്രീം രുചി, അൽപം ശ്രമിച്ചാൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

  • വിപ്പിങ് ക്രീം – 500 മില്ലിലിറ്റർ
  • മിൽക്ക്മെയ്‌ഡ് – ഒരു ടിൻ (മധുരം ആവശ്യത്തിന്)
  • കൊക്കോപൗഡർ – 3 ടേബിൾസ്പൂൺ
  • പഞ്ചസാര – 3 ടേബിൾസ്പൂൺ പാൽ – കാൽ കപ്പ്

തയാറാക്കുന്ന വിധം

ഒരു പാനിൽ പഞ്ചസാര, കൊക്കോപൗഡർ, പാൽ എന്നിവ ചേർത്ത് യോജിപ്പിച്ച് കുറുക്കി എടുക്കുക. ഈ ചോക്ലേറ്റ് മിക്സ് തണുക്കാൻ വയ്ക്കുക. ഒരു പാത്രത്തിൽ ഐസ് ക്യൂബ് ഇട്ടതിനുശേഷം അതിനു മുകളിൽ ഒരു പാത്രം വച്ച് അതിലേക്കു വിപ്പിങ് ക്രീം ഒഴിച്ച് ബീറ്റ് ചെയ്യുക. നന്നായി വിപ്പായ ശേഷം മിൽക്ക് മെയ്ഡ് ചേർത്തു യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ തയാറാക്കിയ ചോക്ലേറ്റ് മിശ്രിതം കൂടി ചേർത്ത് വായു കടക്കാത്ത ഒരു പാത്രത്തിൽ ഒഴിച്ച് അതിനു മുകളിൽ ഒരു ക്ലിങ് റാപ്പ് വച്ചതിനു ശേഷം അടയ്ക്കുക. 8 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിച്ചു എടുത്താൽ സൂപ്പർ ചോക്ലേറ്റ്ഐസ്ക്രീം തയാർ.

Latest News