ലോക രുചിയിൽ നിർണായക സ്ഥാനമുണ്ട് ടർക്കിഷ് വിഭവങ്ങൾക്ക്. വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങളുടെ തീൻമേശയാണ് തുർക്കിയ എന്നുപറയാം. കിടിലനൊരു ടർക്കിഷ് വിഭവം വീട്ടിൽ പരീക്ഷിചലോ?
ആവശ്യമായ ചേരുവകൾ
- 1. ബോൺലെസ് ചിക്കൻ ക്യൂബ് -300 ഗ്രാം
- 2. തക്കാളി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ
- 3. യോഗർട്ട് -3 ടേബ്ൾ സ്പൂൺ
- 4. പപ്രിക/മുളകുപൊടി -ഒരു ടീസ്പൂൺ
- 5. ഒലീവ് ഓയിൽ -3 ടേബ്ൾ സ്പൂൺ
- 6. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
2 മുതൽ 6 ആറ് വരെയുള്ള ചേരുവകൾ മിക്സ് ചെയ്ത് ചിക്കൻ ക്യൂബിൽ നന്നായി തേച്ചുപിടിപ്പിച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ശേഷം കരിയിൽ ഗ്രിൽ ചെയ്തെടുക്കാം (കരിയിൽ ഗ്രിൽ ചെയ്തെടുക്കുന്നതാണ് കൂടുതൽ രുചികരം). കരി ലഭ്യമല്ലെങ്കിൽ അടുപ്പിലോ തവയിലോ വേവിക്കാം.