വീട്ടിൽ പരീക്ഷിക്കാം കിടിലൻ ടർക്കിഷ് വിഭവം: ടർക്കിഷ് ശിഷ് ടൗക്ക്

ലോക രുചിയിൽ നിർണായക സ്ഥാനമുണ്ട് ടർക്കിഷ് വിഭവങ്ങൾക്ക്. വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങളുടെ തീൻമേശയാണ് തുർക്കിയ എന്നുപറയാം. കിടിലനൊരു ടർക്കിഷ് വിഭവം വീട്ടിൽ പരീക്ഷിചലോ?

ആവശ്യമായ ചേരുവകൾ

  • 1. ബോൺലെസ് ചിക്കൻ ക്യൂബ് -300 ഗ്രാം
  • 2. തക്കാളി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ
  • 3. യോഗർട്ട് -3 ടേബ്ൾ സ്പൂൺ
  • 4. പപ്രിക/മുളകുപൊടി -ഒരു ടീസ്പൂൺ
  • 5. ഒലീവ് ഓയിൽ -3 ടേബ്ൾ സ്പൂൺ
  • 6. ഉപ്പ് -ആവശ‍്യത്തിന്

തയാറാക്കുന്ന വിധം

2 മുതൽ 6 ആറ് വരെയുള്ള ചേരുവകൾ മിക്സ് ചെയ്ത് ചിക്കൻ ക്യൂബിൽ നന്നായി തേച്ചുപിടിപ്പിച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ശേഷം കരിയിൽ ഗ്രിൽ ചെയ്തെടുക്കാം (കരിയിൽ ഗ്രിൽ ചെയ്തെടുക്കുന്നതാണ് കൂടുതൽ രുചികരം). കരി ലഭ‍്യമല്ലെങ്കിൽ അടുപ്പിലോ തവയിലോ വേവിക്കാം.