വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ് പലരും. അത്തരക്കാർക്ക് വേണ്ടി ഇന്നൊരു ടർക്കിഷ് വിഭവം തയ്യറാക്കിയാലോ? മേഴ്സിമെക് ചോർബാസയുടെ റെസിപ്പി നോക്കാം. പേരുപോലെ അത്ര പണിയൊന്നുമില്ല ഇതുണ്ടാക്കാൻ.
ആവശ്യമായ ചേരുവകൾ
- 1. ചുവന്ന പരിപ്പ് -ഒരു കപ്പ്
- 2. വെള്ളം -8 കപ്പ്
- 3. വലിയ ഉരുളക്കിഴങ്ങ് -1
- 4. കാരറ്റ് -4
- 5. കാപ്സിക്കം -പകുതി
- 6. തക്കാളി പേസ്റ്റ് -ഒരു ടേബ്ൾ സ്പൂൺ
- 7. വെളുത്തുള്ളി -3 അല്ലി
- 8. സവാള -1
- 9. ഒലീവ് ഓയിൽ -4 ടേബ്ൾ സ്പൂൺ
- 10. ജീരകപ്പൊടി -ഒരു ടേബ്ൾ സ്പൂൺ
- 11. ഉപ്പും കുരുമുളകും -ആവശ‍്യത്തിന്
- 12. മുറിച്ച നാരങ്ങ -അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, കാരറ്റ്, കാപ്സിക്കം എന്നിവ മുറിച്ചുവെക്കുക. ഉള്ളിയും വെളുത്തുള്ളിയും അരിഞ്ഞശേഷം ഒലീവ് ഓയിലിൽ വഴറ്റുക. അതിലേക്ക് മുറിച്ചുവെച്ച ഉരുളക്കിഴങ്ങ്, കാരറ്റ്, കാപ്സിക്കം എന്നിവയും തക്കാളി പേസ്റ്റും ഇട്ട് വെള്ളമൊഴിക്കുക. തിളക്കാൻ തുടങ്ങുമ്പോൾ പരിപ്പ് ഇടുക. നന്നായി വേവിച്ച ശേഷം ഒരു ബ്ലെൻഡറിലിട്ട് നന്നായി ബ്ലെൻഡ് ചെയ്യുക. ശേഷം വീണ്ടും ചൂടാക്കി ജീരകപ്പൊടിയും ഉപ്പും കുരുമുളകും ചേർത്താൽ രുചിയൂറും ടർക്കിഷ് പരിപ്പ് സൂപ്പ് തയാർ.