മാങ്ങ ഉപയോഗിച്ച് തയാറാക്കാവുന്ന ഒരുപാട് വിഭവങ്ങളുണ്ട്. പലതരം വിഭവങ്ങളും തയ്യറാക്കാം. പലരും വീട്ടിൽ അട തയ്യറാക്കാറുണ്ടല്ലേ? ഇന്നൊരു വെറൈറ്റി അടയായാലോ? ഒരുഗ്രൻ മാമ്പഴ അട റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. മാമ്പഴം ചെറു കഷണങ്ങളാക്കിയത് -ഒരു കപ്പ്
- 2 അരിപ്പൊടി -ഒരു കപ്പ്
- 3. ശര്‍ക്കര പൊടിച്ചത് -കാല്‍ കപ്പ്
- 4. ചിരകിയ തേങ്ങ -കാല്‍ കപ്പ്
- 5. തിളച്ച വെള്ളം -ആവശ്യത്തിന്
- 6. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് ഇടിയപ്പത്തിനെന്നപോലെ അരിപ്പൊടി നന്നായി കുഴച്ചെടുക്കുക. ശർക്കര ഉരുക്കി തേങ്ങ ചേർത്ത് ഇളക്കിവെക്കണം. വാഴയിലയിൽ വെളിച്ചെണ്ണ പുരട്ടി മാവ് കനം കുറച്ചു പരത്തി ഒരു പകുതിയിൽ തേങ്ങ മിശ്രിതം വെക്കുക. മറു പകുതിയിൽ മാമ്പഴംവെച്ച് ഇല മടക്കാം. 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. സ്വാദുള്ള മാമ്പഴം അട തയാർ.