കൊച്ചി : കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക് പോയി. രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്.
സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതോടെയാണ് യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമായത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി മകനേയും കുടുംബത്തേയും സന്ദര്‍ശിക്കും. വിദേശത്തുനിന്ന് അദ്ദേഹം എന്ന് മടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ ഭാര്യയും കൊച്ചുമകനും അദ്ദേഹത്തിനൊപ്പമുണ്ട്. മന്ത്രി റിയാസും വീണാ വിജയനും ദുബായ് കൂടാതെ, ഇന്‍ഡോനീഷ്യയും സിങ്കപ്പൂരും സന്ദര്‍ശിക്കും.19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി.
മേയ് 21-ന് ശേഷം അദ്ദേഹവും കുടുംബവും നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ചുനല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിരുന്നു. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.