ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചു മുഖത്തു നിറയെ ടാൻ നിറഞ്ഞു കറുപ്പ് പിടിച്ചു കാണും. എത്ര സൺസ്‌ക്രീം ഇട്ടാലും മുഖം വീണ്ടും കറുക്കും.ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല ഉല്‍പന്നങ്ങളും വിപണിയിലെത്തുന്നുണ്ട്. പലതും ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തുന്നവയാണ്. കാരണം പലതിലേയും പ്രധാന ചേരുവ കെമിക്കലുകളാണ്. ഇത് ചിലപ്പോള്‍ താല്‍ക്കാലിക ഗുണം നല്‍കിയേക്കും. എന്നാല്‍ പല പാര്‍ശ്വഫലങ്ങളുമുണ്ടാക്കുകയും ചെയ്യും.
മുഖം വെളുക്കാനുള്ള ഒറ്റമൂലികൾ
മഞ്ഞള്‍
മഞ്ഞള്‍ ആരോഗ്യസംരക്ഷണത്തിലും ചര്‍മസംരക്ഷണത്തിലുമെല്ലാം ഒരുപോലെ പ്രധാനപ്പെട്ടതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങലുള്ള ഇത് ചര്‍മത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും പ്രധാനപ്പെട്ട ഒന്നുമാണ്. പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലേയും പ്രധാന ഘടകമാണ് മഞ്ഞള്‍. നിറം വര്‍ദ്ധിപ്പിയ്ക്കാനും മുഖക്കുരുവകറ്റാനും ഇതിന് പ്രത്യേക കഴിവുമുണ്ട്. നിറം വര്‍ദ്ധിയ്ക്കാന്‍ പല തരത്തില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കാം.
മഞ്ഞള്‍പ്പൊടി തേനില്‍
മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്‍പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വെളിച്ചെണ്ണയില്‍ മഞ്ഞള്‍
വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേര്‍ത്തിളക്കി പുരട്ടാം. ഇതും ചര്‍മത്തിനു നിറം നല്‍കും.
ചെറുപയര്‍, മഞ്ഞള്‍, തൈര്
ചെറുപയര്‍, മഞ്ഞള്‍, തൈര് എന്നിവയടങ്ങിയ ഫേസ്പായ്ക്ക് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ചെറുപയര്‍ പൊടിയില്‍ മഞ്ഞള്‍പ്പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
പാല്‍
പച്ചപ്പാലാണ് ചര്‍മത്തിന് ഏറെ ഗുണകരം. പാല്‍ വരണ്ട ചര്‍മത്തിനു യോജിച്ച നല്ലൊരു മോയിസ്ചറൈസറാണ്. ഇതുപോലെ തന്നെ ഏതു തരം ചര്‍മത്തിനും ചേര്‍ന്ന നല്ലൊരു സ്‌കിന്‍ ടോണറും. മുഖത്തെ കോശങ്ങള്‍ക്ക് ഇത് ഉറപ്പു നല്‍കുന്നു. ഇതുവഴി മുഖത്തു ചുളിവുകളും മറ്റും വീഴുന്നതു തടയുകയും ചെയ്യുന്നു. ചര്‍മകോശങ്ങളുടെ ഉള്ളിലേയ്ക്കിറങ്ങി കേടുപാടുകള്‍ തടയുകയും ചെയ്യുന്നു.
പാലില്‍ ചെറുനാരങ്ങാനീരും പനിനീരും
പാലില്‍ അല്‍പം ചെറുനാരങ്ങാനീരും പനിനീരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.
പച്ചപ്പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി
പച്ചപ്പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് വെളുപ്പു നല്‍കും. മുഖരോമങ്ങള്‍ നീക്കുന്നതിനും ഇത് ഏറെ നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ ഒരു നുള്ളു കുങ്കുമപ്പൂ, കടലമാവ് എന്നിവയും ചേര്‍ക്കാം. മുഖത്തിനു നിറം മാത്രമല്ല, തിളക്കവും മൃദുത്വവും നല്‍കാനും ഇത് സഹായിക്കും.
2 സ്പൂണ്‍ പച്ചപ്പാലില്‍ 1 സ്പൂണ്‍ തേന്‍
2 സ്പൂണ്‍ പച്ചപ്പാലില്‍ 1 സ്പൂണ്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാനും വരണ്ട ചര്‍മത്തിന് ഈര്‍പ്പം നനല്‍കാനും ഏറെ നല്ലതാണ്.
തൈര്
വെളുപ്പു ലഭിയ്ക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. ഇതിലെ നാലു പ്രധാന ന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്. തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സെബം ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന്റെ ഫ്രഷ്‌നസ് നില നിര്‍ത്തുകയും ചെയ്യുന്നു.
പഴുത്ത പപ്പായ
പഴുത്ത പപ്പായ ഉടച്ചതും തേനും തൈരും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറവും മൃദുത്വവും നല്‍കാന്‍ ഏറെ നല്ലതാണ്. മുഖത്തെ പാടുകള്‍ മായ്ക്കാനും ഈ മിശ്രിതം സഹായകമാണ്. പപ്പായയും തേനുമെല്ലാം സ്വാഭാവിമായി ചര്‍മത്തെ വെളുപ്പിയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ.്
തക്കാളി നീരും തൈരും
തൈരും തക്കാളിയുടെ പള്‍പ്പോ നീരോ കലര്‍ത്തിയും മുഖത്തു പുരട്ടാം. തക്കാളി നീരും തൈരിനെപ്പോലെ ബ്ലീച്ചിംഗ് ഇഫക്ട് ഉള്ള ഒന്നു തന്നെയാണ്.
കടലമാവും മഞ്ഞളും തൈരും
കടലമാവും മഞ്ഞളും തൈരും കലര്‍ന്ന മിശ്രിതം എണ്ണമയമുള്ള ചര്‍മത്തിന് യോജിച്ച ഒന്നാണ്. ഇത് കലര്‍ത്തി മുഖത്തിട്ടാല്‍ എണ്ണമയം നീങ്ങും. മുഖക്കുരുവിനെ തടഞ്ഞു നിര്‍ത്താം. ചര്‍മത്തിന് നിറവും തിളക്കവും നല്‍കാനും ഈ വഴി സഹായിക്കും.
തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍
തൈരില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന് നിറം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. മുഖത്തിന് നിറം നല്‍കാന്‍ മാത്രമല്ല, ചര്‍മത്തിലെ പാടുകള്‍ മാറുന്നതിനും മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് ഏറെ നല്ലതാണ്.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ 4 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, തേന്‍ 1 ടീസ്പൂണ്‍, തിളപ്പിയ്ക്കാത്ത പാല്‍ 1 ടീസ്പൂണ്‍, 2, 3തുള്ളി പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തിന് നിറം നല്‍കാന്‍ നല്ലതാണെന്ന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു.
ഓറഞ്ച് തൊലി
ഓറഞ്ച് തൊലി പൊടിച്ചത്തില്‍ അല്‍പം നാരങ്ങാനീര്, തൈര് എന്നിവ കലര്‍ത്തി പുരട്ടാം. ഇതും മുഖത്തിന് നിറം നല്‍കുന്ന ഒരു വഴിയാണ്.
ഉരുളക്കിഴങ്ങിന്റെ നീര്
ഉരുളക്കിഴങ്ങിന്റെ നീര് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിയ്ക്കാന്‍ സഹായകമാണ്.ഉരുളക്കിഴങ്ങ് നീരില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും. ഉരുളക്കിഴങ്ങ് അരച്ചു മുഖത്തിടുന്നതും ഗുണം ചെയ്യുന്ന ഒന്നുതന്നെ.