തലമുറകളായി കൈ മാറി വന്ന പാചക പാരമ്പര്യമാണ് നമ്മൾ രുചിച്ചറിയാൻ പോകുന്നത്. ഏകദേശം 78 വർഷത്തിലധികമായി കരമനയിൽ ഈ കട നിലനിൽക്കുന്നുണ്ട്. ഏറെക്കുറെ പേർക്കും കൊച്ചണ്ണൻ സാഹിബ് റെസ്റ്റോറന്റ് അറിയാമായിരിക്കും. അറിയാത്തവർക്കായി ചുരുക്കത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാം.1946 ൽ കൊച്ചണ്ണൻ സാഹിബ് ആരംഭിച്ചതാണ് തിരുവനന്തപുരം, കരമന ഭാഗത്തെ ഈ കട.മട്ടൻ വിഭവങ്ങൾ മാത്രം ലഭിക്കുന്ന കടയാണിത്. നിങ്ങൾക്ക് മട്ടൻ കഴിക്കാൻ ഇഷ്ടമാണെങ്കിൽ ഇവിടുത്തെ രുചി അറിയാതെ പോകരുത്.
കരമന ജങ്ഷൻ കഴിയുമ്പോൾ തന്നെ കട കാണാൻ കഴിയും. പണ്ട് മറ്റൊരു ഓടിട്ട കടയായിരുന്നു. ഇപ്പോൾ അതിന്റെ കുറച്ചു മാറിയാണ് കട സ്ഥിതി ചെയ്യുന്നത്. വേറൊരിടത്തും കിട്ടാത്തയത്ര മട്ടൻ വിഭവങ്ങൾ ഇവിടെ നിന്നും കഴിക്കാൻ സാധിക്കും. മട്ടൺ കറി, മട്ടൻ പെരട്ട്, ഫ്രൈ, കുറുമ തുടങ്ങി വിഭവങ്ങളെങ്ങനെ നീങ്ങുന്നു. ഇവിടുത്തെ സ്പെഷ്യൽ ഐറ്റം മട്ടൻ ബിരിയാണി ആണ്. പ്രത്യക എന്താണെന്നു വച്ചാൽ ബിരിയാണി ജീര റൈസിലാണ് ഉണ്ടാക്കിയിരിക്കുന്നത്. അമിതമായ മസാലയോ, എരിവോ അടങ്ങിയിട്ടില്ല. ഒരു ബിരിയാണി പ്രേമിക്ക് ഉറപ്പായും ഇഷ്ടപ്പെടും.
രാവിലത്തെ കാപ്പിയായാലും, ഉച്ചക്ക് ബിരിയാണിയായാലും, വൈകിട്ടത്തെ റൈസ് ആയാലും വാഴയിലയിലാണ് നൽകുന്നത്. രാവിലെ 8 30 നു കട തുറക്കും രാത്രി 10 30 നാണു അടയ്ക്കുന്നത്. അതിനിടയിൽ എപ്പോൾ വന്നാലും സുലഭമായി കഴിക്കാം
രാവിലെ പ്രാതലായി ലഭിക്കുന്നത് ഒറട്ടി ഇടിയപ്പം അപ്പം പെറോട്ട എന്നിവയാണ്. രാവിലെ മുതൽ മട്ടൻ റെഡിയായിരിക്കും. മറ്റൊരു പ്രത്യകത എന്താണെന്നു വച്ചാൽ മട്ടൺ കഴിക്കുന്നതിനൊപ്പം വാങ്ങുകയും ചെയ്യാം. അപ്പുറത്തായി ഇവരുടെ തന്നെ ഫ്രഷ് മട്ടൻ വിൽക്കുന്ന കട പ്രവർത്തിക്കുന്നുണ്ട്. നല്ലൊരു മട്ടൻ കറി കഴിക്കാണമെന്നു തോന്നുമ്പോൾ ധൈര്യമായി കൊച്ചണ്ണൻ റെസ്റ്റോറന്റിലേക്ക് പോകാം