കൊച്ചി : ആഗോള ബ്രാൻഡുകളുടെ പുതുപുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ഫാഷൻ ലോകത്തെ വിസ്മയകാഴ്ചകളുമായി ലുലു ഫാഷൻ വീക്കിന് ബുധനാഴ്ച തുടകമാകും. മെയ് 8ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക് വേറിട്ടഅനുഭവമാണ് സമ്മാനിക്കുക. രാജ്യത്തെ മുൻനിര സെലിബ്രിറ്റകളും, രാജ്യാന്തര മോഡലുകളും ഷോയിൽ ഭാഗമാകും.
കൊച്ചി ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലുലു ഫാഷൻ വീക്ക് 2024ന്റെ ലോഗോ സിനിമാതാരം ടൊവിനോ തോമസ് നടി ഭാവനയ്ക്ക് കൈമാറി. ഫാഷൻ ലോകത്തെ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് വരും ദിവസങ്ങളിൽ ലുലു സമ്മാനിക്കുക.
ലോകോത്തര ബ്രാൻഡുകളുടെ ആകർഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മർ കളക്ഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് നിരവധി ഫാഷൻ ഷോകളാണ് അരങ്ങേറുക. ഏറ്റവും പുതിയ പതിപ്പുകൾ ഷോയിൽ അവതരിപ്പിക്കും. പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകും. ഇതിന് പുറമെ പ്രത്യേക ഷോകളും അരങ്ങേറും. മുൻനിര താരങ്ങളും റാംപിൽ ചുവടുവയ്ക്കും. ലിവൈസ്, ഐഡന്റിറ്റി, മധുര ഫാമിലി, പാർക്ക് അവന്യൂ, ക്രിമസൗൺ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനൺ ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വിഐപി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ജിനി ആൻഡ് ജോണി, പെപ്പർമിന്റ്, ഡൂഡിൾ, റഫ്, ടിനി ഗേൾ, കാറ്റ്വാക്ക്, ലീ കൂപ്പർ FW, വെൻഫീൾഡ്, വി സ്റ്റാർ, ഡെമോസ, ബ്ലോസം, ലാവി, ക്രോകോഡൈൽ, ഗോ കളേഴ്സ് തുടങ്ങി മുൻനിര ബ്രാൻഡുകൾക്ക്) വേണ്ടി പ്രമുഖ മോഡലുകൾ റാമ്പിൽ ചുവടുവയ്ക്കും. പ്രശസ്ത സെലിബിറിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോ (മുംബൈ) ആണ് ഷോ ഡയറക്ടര്‍. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക.
ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഷോയിൽ ഭാഗമാകും. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. കൂടാതെ, ഫാഷൻ ട്രെൻഡുകൾ സിനിമാ മേഖലയിൽ കൊണ്ടുവന്ന സ്വാധീനവും മാറ്റങ്ങളും ചർച്ച ചെയ്യാൻ സ്പെഷ്യൽ ടോക്ക് ഷോയും സംഘടിപ്പിക്കുന്നുണ്ട്. മനീഷ് നാരായണൻ, മെൽവി ജെ, സ്റ്റെഫി സേവ്യർ, ദിവ്യ ജോർജ്, മഷർ ഹംസ തുടങ്ങി സിനിമാ മേഖലയിൽ വിദഗ്ധർ ചർച്ചയ്ക്ക് നേതൃത്വം നൽകും.
ലോകോത്തര ബ്രാൻഡുകളുടെ നവീന ശേഖരങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം, മാറുന്ന ഫാഷൻ സങ്കൽപ്പങ്ങളുടെ പുതിയ സാധ്യതകൾ ജനങ്ങളിലേക്ക് നേരിട്ട് പരിചയപ്പെടുത്തുക കൂടിയാണ് ലുലു ഫാഷൻ വീക്ക്. സാമൂഹിക രംഗത്തെ നിരവധി പേർ കൂടി ഷോയുടെ ഭാഗമാകും. മാറുന്ന ഫാഷൻ സങ്കൽപ്പങ്ങൾ കൂടി വരച്ചിടുകയാണ് ലുലു. കൊച്ചിക്ക് പുറമെ ലഖ്നൗ, ബെംഗ്ലൂരു, ഹൈദരാബാദ്, തിരുവന്തപുരം തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങലിലും ലുലു ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നുണ്ട്.