തിരുവനന്തപുരം: ഗതാഗത കമ്മിഷണർ ഓഫീസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി എം അപ്പുവിന്റെ നേതൃത്വത്തിൽ രൂപികരിച്ച റ്റി. സി സ്‌ക്വാഡ് പുക പരിശോധന കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതിന് ഗുഡാലോചന നടത്തുകയാണ്. അസോസിയേഷൻ നേതാക്കളുടെ സ്ഥാപനങ്ങൾ ഒരു നോട്ടീസ് പോലും നൽകാതെ അകാരണമായി അടച്ചുപൂട്ടി കോർപ്പറേറ്റ്കൾക്ക് വേണ്ടി വിടുപണി ചെയ്യുന്നത് സർക്കാർ തടയണമെന്ന് ഡോ. വി. എസ് അജിത് കുമാർ ആവശ്യപ്പെട്ടു.
ഗതാഗത കമ്മിഷണറേറ്റിനു മുന്നിൽ അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾ കേരളയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു ചർച്ചകളും ഇല്ലാതെ റ്റി. സി ഓഫീസിൽ നിന്നും ഇറക്കിയ എകപക്ഷിയമായ സർക്കുലർ പിൻവലിച്ചു കൊണ്ട് വകുപ്പ് മന്ത്രി കോൺഫറൻസ് വിളിച്ചു ചേർക്കണമെന്നും ഉത്ഘാടകൻ ആവശ്യപ്പെട്ടു.
അസോസിയേഷൻ സെക്രട്ടറി കെ. പി സാബു അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയനെ പ്രതിനിധികരിച്ചു ഗോവിന്ദ് ആർ. തമ്പി, ചെറുവയ്ക്കൽ പദ്മകുമാർ, എം. പി പ്രദീപൻ, ജോയി സാമൂവൽ,എസ്. ഏ സബിൻ എന്നിവർ സംസാരിച്ചു.ബിനു ജോസ്, ശിവൻ കുട്ടി. കെ, അബ്ദുൽ ജബ്ബാർ,ബി. അശോകൻ, സുശീൽകുമാർ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.