കിങ്ഡം ഓഫ് നെതർലന്റ്സിന്റെ യൂറോപ്പിലുള്ള പ്രദേശമാണ് നെതർലന്റ്സ് എന്ന് അറിയപ്പെടുന്നത്. കരീബിയനിലെ നെതർലന്റ്സ് ആന്റിലെർസ്, അരുബ എന്നിവയാണ് കിങ്ഡം ഓഫ് നെതർലന്റ്സിന്റെ മറ്റ് പ്രദേശങ്ങൾ. പടിഞ്ഞാറൻ യൂറോപ്പിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും പടിഞ്ഞാറും നോർത്ത് കടൽ, തെക്ക് ബെൽജിയം, കിഴക്ക് ജർമനി എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. ആംസ്റ്റർഡാം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. നെതർലന്റ്സ് പലപ്പോഴും ഹോളണ്ട് എന്ന് വിളിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ ഇവിടുത്തെ 12 പ്രവിശ്യകളിൽ രണ്ടെണ്ണം മാത്രമാണ് വടക്കൻ ഹോളണ്ടും തെക്കൻ ഹോളണ്ടും. ഈ രാജ്യത്തെ ജനങ്ങളെയും ഭാഷയെയും സൂചിപ്പിക്കാൻ ഡച്ച് എന്ന പദം ഉപയോഗിക്കുന്നു. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഒ.ഇ.സി.ഡി എന്നീ സംഘടനകളുടെ ആരംഭം മുതൽ നെതർലന്റ്സ് അവയിൽ അംഗമാണ്. ജനസാന്ദ്രത വളരെ കൂടിയ ഒരു രാജ്യമാണിത്. 395/ചതുരശ്ര കിലോമീറ്ററ് ജനസാന്ദ്രതയുള്ള നെതർലന്റ്സ് ഇക്കാര്യത്തിൽ ലോകത്തിൽ 25-ആം സ്ഥാനത്താണ്. നെതർലാൻഡ്‌സിന് വികസിത സമ്പദ്‌വ്യവസ്ഥയുണ്ട്, കൂടാതെ നിരവധി നൂറ്റാണ്ടുകളായി യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രത്യേക പങ്ക് വഹിക്കുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ, ഷിപ്പിംഗ്, മത്സ്യബന്ധനം, കൃഷി, വ്യാപാരം, ബാങ്കിംഗ് എന്നിവ ഡച്ച് സമ്പദ്‌വ്യവസ്ഥയുടെ മുൻനിര മേഖലകളാണ്. നെതർലാൻഡ്‌സിന് ഉയർന്ന സാമ്പത്തിക സ്വാതന്ത്ര്യമുണ്ട്.കനാലുകളുടെ നഗരമാണ് ആംസ്റ്റർഡാം. നെതർലൻഡ്‌സ് എന്നാൽ താഴ്ന്ന ഭൂപ്രദേശം. കുട്ടനാട് പോലെ, നെതെർ ലാൻഡ്സിന്റെ1/4 പ്രദേശം സമുദ്ര നിരപ്പിൽ നിന്ന് താഴെയാണ്.കാറുകളെക്കാൾ അധികം മൊട്ടൊർ ബോട്ടുകളും വഞ്ചികളും. ഏറ്റവും അധികം സൈക്കിളുകൾ ഉപയോഗിക്കുന്ന രാജ്യം കൂടിയാണ് നെതെർലാൻഡസ്. നെറ്ർതലാൻഡ്‌സ് പലതു കൊണ്ടും വത്യസ്തമായ യൂറോപ്പ്യൻ രാജ്യമാണ്. ചരിത്രത്തിൽ ആദ്യമായി വലിയ പായ്കപ്പലുകൾ നിർമ്മിക്കുകയും ദീർഘമായ നാവിക പാത കണ്ടെത്തിയതും പഴയ ഹോളണ്ട് എന്നറിയപ്പെടുന്ന നെതെർ ലാൻഡ്‌സ്കാരാണ്. ഹോളണ്ട് എന്നാൽ വുഡ് ലാൻഡ്‌സ് എന്ന് മാത്രമാണ് അർത്ഥമാക്കുന്നതെങ്കിലും ഇന്ന് അങ്ങനെ വിളിക്കുന്നത് നെതെർലാന്റുകാർ ഇഷ്ടപ്പെടുന്നില്ല. പ്രത്യേകതകൾ പലതാണ്. ജനസംഖ്യായിലെ 70% മതമില്ലാത്തവരാണ്. ബാക്കിയുള്ള 30%, മതം തീർത്തും വീടുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന സ്വകാര്യ വിഷയമായി കാണുന്നു. പള്ളികൾ വിജനമാണ്.
ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മനുഷ്യരുള്ളത് ഇവിടെയാണ്. അതിരാവിലെ കാപ്പിക്ക് പകരം ബിയർ കുടി ആരംഭിക്കും.കുടിയുടെ ലോക തലസ്ഥാനം കൂടിയാണത്. ഹൈനക്കെയിൻ എന്ന പ്രസിദ്ധമായ ബിയർ കമ്പനി ഇവരുടേതാണ്. 2 യൂറോക്ക് ഒരു കുപ്പി ബിയർ കിട്ടും.ലോകത്തിൽ ഏറ്റവും കൂടുതൽ പൂക്കൾ കൃഷി ചെയ്യുന്നതും ഹോളണ്ടുകാരാണ്. ട്യൂലിപ് പൂക്കളുടെ കൃഷിയിൽ ലോക തലസ്ഥാനമാണ് ഇവിടം. പൂക്കളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം. സ്ത്രീകൾക്ക് മെഡിക്കൽ സഹായത്തോടെ വീട്ടിൽ പ്രസവിക്കാനാണ് ഇഷ്ടം ! ജീവിതം മടുത്തെങ്കിൽ, കഷ്ടപ്പാടില്ലാതെ സുഖമായി ദയാവധം സ്വീകരിക്കാം.‘എന്നാൽ എല്ലാം പറഞ്ഞ പോലെ’എന്ന് പറഞ്ഞു ഉറ്റവരെ ആലിംഗനം ചെയ്തു യാത്രയാകാം ! ഒരിഞ്ചു പാഴ് ഭൂമിയില്ല.എങ്ങും കൃഷി.എവിടെയും ഉൽപ്പാദന ഫാക്ടറികൾ. വ്യവസായങ്ങൾ കണ്ടു പഠിക്കാൻ ലോക നേതാക്കൾ നെതെർലണ്ടിലേക്ക് ! അതിവേഗ ട്രെയിനുകൾ. വൈദുതി ഉൽപ്പാദിപ്പിക്കാൻ എങ്ങും വിൻഡ് മില്ലുകൾ. നെതെർ ലാൻഡ്‌സ് ഒരിക്കലെങ്കിലും കണ്ടു മിസ്സാകേണ്ട രാജ്യം !