ടൈറ്റാനിക്ക് ഒരു വിൽപ്ലവം തന്നെ സൃഷ്ടിച്ച ഒരു കാലം ഉണ്ടായിരുന്നു ,അതിന് ശേഷവും മുന്നയും ഒരുപാട് കപ്പലുകൾ നമ്മുടെ സമുദ്രത്തിൽ തിമിംഗലങ്ങളെ പോലെ നീന്തി തുടിച്ചിട്ടും ഉണ്ട് ,എന്നാൽ ഇപ്പോൾ പറഞ്ഞു വരുന്നത് അവയെ കുറിച്ചൊന്നും അല്ല ,നേരെ നടക്കുന്നത് ഇഷ്ടം അല്ല തല തിരിഞ്ഞവൻ എന്നൊക്കെ പറയും പോലെ ഒരു തല തിരിഞ്ഞവനെ കുറിച്ചാണ് . പൊതുവെ നമുക്ക് ചുറ്റും കാണുന്ന കപ്പലുകൾ- പലവപ്പത്തിലുള്ള Passenger vessels, Dry Cargo Ships,
Ore -Bulk Carriers, General Cargo Vessels, Container vessels പിന്നെ പടുകൂറ്റൻ aircraft കാരിയറുകൾ തുടങ്ങിയ നമുക്കറിയുന്നതും അറിയാത്തതുമായ പലതരം കപ്പലുകളാണ്.
Liquid fuel മുതൽ, കപ്പലിൽ തന്നെയുള്ള ചെറിയ nuclear reactors പ്രവർത്തിപ്പിച്ചു അതിലെ ഊർജം ഇന്ധമാക്കി പ്രവർത്തിക്കുന്ന കപ്പലുകൾ വരെയുണ്ട് ഇന്നത്തെ ലോകത്ത്.
Engineering, mechanical technologys നും മേലെ Manufactur designing ഇൽ പോലും Physics ന്റെ തത്വങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മനുഷ്യന്റെ supermassive innovations ഇൽ ഒന്നാണ് കപ്പലുകൾ.
ആ കപ്പലുകൾക്കിടയിൽ നാമോട്ടും കണ്ടിരിക്കാൻ സാധ്യതയില്ലാത്തൊരു അത്ഭുത നിർമിതിയാണ് Flip ship ( FLIP, the FLoating Instrument Platform ) എന്നറിയപ്പെടുന്ന 355 അടി നീളമുള്ള ഒരു reserch platform ), ശരിക്കും ഇതിനെ കപ്പൽ എന്ന് പറയാൻ പറ്റില്ല പക്ഷെ മെക്കാനിക്കൽ പ്രോസസ്സ് ഒരു ഷിപ്പിന്റെ ആണ് താനും അമേരിക്കൻ നേവി ആണ് ഇതിന്റെ ഉടമസ്ഥർ.
ലോകത്ത് vertical flip down ചെയ്യുന്ന ഒരേ ഒരു കപ്പലും ഇതാണ്. മുങ്ങിക്കപ്പലുപോലും അവയുടെ ballast tank കളിൽ വെള്ളം നിറച്ചു horizontal position മാത്രമേ വെള്ളത്തിൽ മുങ്ങുകയുള്ളു. പക്ഷെ Flip ship ആവട്ടെ ഒരു സാധാരണ കപ്പൽ പോകുന്ന പോലെ horizontal position ഇൽ കടലിനു മീതെ കൂടെ പോവുകയും, reserch ആവശ്യങ്ങൾക്കനുസരിച്ചു, മുങ്ങികപ്പൽ ചെയ്യുന്നപോലെ അതിന്റെ ballats ടാങ്കിൽ വെള്ളം നിറച്ചു Vertical ആയി അതിന്റെ മൊത്തം structure ന്റെ 80 % ത്തോളം വെള്ളത്തിൽ മുക്കുകയും ചെയ്യുന്നു.
ഒറ്റനോട്ടത്തിൽ ഒരു കാർഗോ ഷിപ് തലകുത്തനെ മുങ്ങി കിടക്കുന്ന പോലെ തോന്നും.
Horizontal ഇൽ നിന്ന് അതിന്റെ വളരെ വലിയ Ballast Tank’s ഇൽ വെള്ളം നിറച്ചു Vertical അയി മുങ്ങാൻ 30 minute ന് ഉള്ളിൽ മാത്രമേ സമയമെടുകുകയുമുള്ളു എന്നതും ഈ നിർമിതിയുടെ പ്രത്യേകതയാണ്.
Horizontal – Vertical, transmission നു അനുസരിച്ചു balance ചെയ്യാൻ കഴിയുന്ന, wash basins, Toilets, Reserch labs, rest and Bunk rooms, Medical rooms എന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല ജോലി ചെയ്യുന്ന മനുഷ്യർക്ക് position change നു അനുസരിച്ചു ഒരേപോലെ മാനേജ് ചെയ്യാൻ കഴിയുന്ന platform’s ഉം staircase ഉം വരെയാണ് ഇതിൽ നിർമിച്ചിരിക്കുന്നത്.
2021 ഇൽ American Navy ഇവനെ decommission ചെയ്തു
അതുവരെ നമ്മുടെ സമുദ്രത്തിൽ ലോകത്തെവിടെയൊക്കെയോ ഇവൻ തലകുത്തി മറിഞ്ഞിട്ടുണ്ട്.