ഫുട്ബോൾ ഗ്രൗണ്ടിൽ ശീതള പാനീയം വിറ്റു നടന്നൊരു കുട്ടി ഇന്ന് ഫുട്ബോൾ പ്രേമികൾ മൊത്തം അദ്ദേഹത്തിന്റെ ഒരു ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന അവസ്ഥ . ചിലപ്പോൾ കാലം അങ്ങനെ ആണ് ഒരു ഞൊടി ഇടയിൽ നമ്മളെ തളർത്തും ചിലപ്പോൾ അതെ ഞൊടിയിടയിൽ ലോകം തന്നെ വണങ്ങുന്ന കാലവും വരുത്തും . ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ ഒരു താരമാണ് ഐ എം വിജയൻ. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999-ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്‌ഫീൽഡറായും തിളങ്ങിയിട്ടുണ്ട്. ചില മലയാള ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമായ അയനി വളപ്പിൽ മണി വിജയൻ എന്ന ഐ.എം. വിജയൻ. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി. 1969 ഏപ്രിൽ 25-ന് തൃശൂരിലാണ് വിജയൻ ജനിച്ചത്. പരേതരായ അയനിവളപ്പിൽ മണിയും കൊച്ചമ്മുവുമായിരുന്നു മാതാപിതാക്കൾ. ചെറുപ്പകാലത്ത് സ്കൂൾ വിദ്യാഭ്യാസം നിർത്തി വച്ചു അവിടത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ് ഉപജീവനമാർഗ്ഗം തേടി. 18-ാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീമിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്.
പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി 4-ാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ 4 ഗോളുകൾ നേടി ടോപ് സ്കോറർ ആയി. വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ. ഇതിനുശേഷം ചലച്ചിത്രാഭിനയ രംഗത്തേക്കും പ്രവേശിച്ചു. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് നവാഗതനായ വിനോദ് സംവിധാനം ചെയ്ത കൊട്ടേഷൻ എന്ന ചിത്രത്തിലും നിരവധി തമിഴ് അഭിനയിച്ചു. ഈ ചിത്രത്തിൽ കേരള പോലീസ് ടീമിൽ വിജയന്റെ കൂടെ കളിച്ചിരുന്ന സി. വി. പാപ്പച്ചനും അഭിനയിച്ചിരുന്നു. 2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.
ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ജന്മദേശമായ തൃശൂരിൽ വിജയന്റെ ഫുട്ബോൾ അക്കാദമി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ചലച്ചിത്ര താരങ്ങളും മറ്റും അണിനിരക്കുന്ന പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ചാണ് വിജയൻ അക്കാദമിക്കുവേണ്ട മൂലധനം സമഹാരിച്ചത്. ഒന്നും ദൂരയല്ല എന്ന് കാണിച്ചു തന്നൊരു മനുഷ്യൻ എല്ലാം കൈ എത്തും ധർത്തുണ്ട് ഒന്ന് കൈ നീട്ടിയാൽ മതി .