മാങ്ങ കൊണ്ട് വ്യത്യസ്തമായ വിഭവങ്ങൾ തയ്യറാക്കാം. ഇതിലൊന്നാണ് മാങ്ങാ സാദം. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മാങ്ങ സാദം വീട്ടിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. പൊന്നി അരി ( വേവിച്ചത് ) – മൂന്ന് കപ്പ്
- 2. മാങ്ങ ( ഗ്രേറ്റ് ചെയ്തത് ) – അര കപ്പ്
- 3. പച്ചമുളക് – 2 എണ്ണം
- 4. തേങ്ങ ( തിരുമ്മിയത് ) – ഒരു ടേബിൾ സ്പൂൺ
- 5. മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ
- 6. കായപ്പൊടി – കാൽ ടീ സ്പൂൺ
- 7. ഉലുവപ്പൊടി – കാൽ ടീ സ്പൂൺ
- 8. എണ്ണ – ആവശ്യത്തിന്
- 9. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പിട്ട് കടുക് വറുക്കുക.അതിലേക്ക് രണ്ടു മുതൽ എഴുവരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. വേവിച്ചു വെച്ചിരിക്കുന്ന ചോറും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.