മസ്കത്ത് : ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ മസ്കത്ത് നഗരസഭാ അധികൃതർ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്ക് 100 റിയാൽ (ഏകദേശം 21,500 ഇന്ത്യൻ രൂപ) പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. എല്ലാവരും പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മലയാളികൾക്ക് ജർമനിയിൽ താമസിച്ച് ജോലി തേടാം; അവസരങ്ങളുടെ വാതിൽ തുറന്ന് ‘ഓപ്പർച്യുണിറ്റി കാർഡ്’ കഴിഞ്ഞ വർഷം, ബീച്ചുകളിൽ മാലിന്യം പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നത് തടയാൻ കൂടുതൽ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചിരുന്നു. എന്നാൽ, പലരും ഇവ ഉപയോഗിക്കാൻ തയ്യാറാകുന്നില്ല.
നഗരസഭ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പൊതുസ്ഥലങ്ങളിൽ വലിയ അളവിൽ മാലിന്യം നിക്ഷേപിച്ചതിന്‍റെ ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ട്.അതേസമയം, ബീച്ചുകളിൽ കാറുകളും സ്കൂട്ടറുകളും ഉപയോഗിക്കുന്നത് അപകടകരമാണെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ബീച്ചുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു. നിയമലംഘകർക്കെതിരെ പിഴ ഉൾപ്പെടെ നടപടിയെടുക്കും.