മാമ്പഴക്കാലമല്ലേ? ചോറിനൊപ്പം കഴിക്കാൻ രുചികരമായ മാമ്പഴ പുളിശ്ശേരി എളുപ്പം തയ്യാറാക്കാം. ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
അരപ്പിന് ആവശ്യമായത്
തയ്യാറാക്കുന്ന വിധം
മാമ്പഴം പുറം തൊലി കളഞ്ഞ് കഷ്ണങ്ങൾ ആക്കി ഒരു മൺചട്ടിയിലേക്ക് ഇടുക. ഇതിലേക്ക് പച്ച മുളക്, ഉപ്പു, മഞ്ഞൾ പൊടി, വെള്ളം എന്നിവ ചേർത്തു ഒന്നു തിളപ്പിക്കുക. ഇതിലേക്ക് അരപ്പ് ഇട്ടു അടച്ചു വച്ച് ഒരു അഞ്ച് മിനിറ്റു വേവിക്കുക. ഇനി സ്റ്റൗവ് ഓഫ് ആക്കി ഒരു കപ്പ് അധികം പുളിയില്ലാത്ത തൈര് ഒന്നു മിക്സ് ചെയ്തു ഇതിലേക്ക് ഒഴിച്ചു ഒന്നും കൂടെ ഇളക്കി കടുക് താളിച്ചതും ചേർത്ത് ഒന്നും കൂടെ അടച്ചു വച്ചിട്ട് ഉപയോഗിക്കുക. രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാർ.