മാങ്ങ സീസൺ അല്ലെ? മാമ്പഴം റെസിപ്പികൾ പലവിധമുണ്ട്, എന്നാൽ ഈ ചൂടുകാലത്ത് മനസ്സും ശരീരവും കൂളാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഈസി പച്ചമാങ്ങ ജ്യൂസ്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചമാങ്ങ – 1 എണ്ണം
- പഞ്ചസാര – അര കപ്പ്
- ഏലയ്ക്ക – 4 എണ്ണം
- വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലയ്ക്കയും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം. മധുരത്തേക്കാൾ അൽപ്പം പുളിയുണ്ടാകും.