പോഷകങ്ങളുടെ കലവറയാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ടകൊണ്ട് എന്ത് തരം ഭക്ഷണം തയ്യറാക്കിയാലും നല്ലതാണ്. ഇന്നൊരു മുട്ട കറി റെസിപ്പി നോക്കാം. പത്തിരിക്കും ചപ്പാത്തിക്കുമെല്ലാം കിടിലൻ കോമ്പിനേഷനായ ഒരു മുട്ട കറി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട പുഴുങ്ങിയത് – ആവശ്യത്തിന്
- സവാള – ഒന്ന്
- പച്ചമുളക് – രണ്ട്
- തക്കാളി – ഒന്ന്
- ഇഞ്ചി – ഒരുകഷ്ണം
- വെളുത്തുള്ളി – മൂന്നല്ലി
- മല്ലിയില, കറിവേപ്പില
- ഉപ്പ്
- മല്ലിപൊടി – ഒരുസ്പൂൺ
- മുളകുപൊടി – ഒരുസ്പൂൺ
- മഞ്ഞൾപൊടി – കാൽസ്പൂൺ
- കുരുമുളകുപൊടി – അരസ്പൂൺ
- ഗരംമസാല – അരസ്പൂൺ
- വിനിഗർ – ഒരുസ്പൂൺ
- തേങ്ങാപാൽ – ഒന്നാംപാൽ ഒരുകപ്പ്, രണ്ടാംപാൽ ഒരുകപ്പ്
തയ്യാറാക്കുന്ന വിധം
അരിഞ്ഞെടുത്ത സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മല്ലിപൊടി, മഞ്ഞൾപൊടി, മുളകുപൊടി, ഗരംമസാല, പേപ്പർ ചേർത്ത് നന്നായി അരച്ചെടുക്കണം. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണയോഴിച് ചൂടായാൽ അരച്ചെടുത്ത മിക്സ് ചേർത്ത് നന്നായി ഒരു മൂന്നുമിനിറ്റ് ചെറുതീയിൽ വഴറ്റണം. ആവശ്യത്തിന് ഉപ്പും വിനികറും ചേർത്ത് ഇളക്കിയശേഷം തേങ്ങായുടെ രണ്ടാംപാൽ ഒഴിക്കണം. നന്നായി തിളച്ച് കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർക്കാം. കറിവേപ്പിലയും മല്ലിയിലയും മുട്ടയും ചേർത്ത് ചെറുതായൊന്നു തിളച്ചാൽ തീ ഓഫാക്കാം. ഒരഞ്ചുമിനിറ്റ് അടച്ചുവെച്ഛശേഷം സേർവ്ചെയ്ത് കഴിക്കാം.