മുറുക്ക് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇനി മുറുക്ക് പുറത്ത് നിന്ന് വാങ്ങേണ്ടതില്ല. കറുമുറെ കഴിക്കാൻ സ്പെഷ്യൽ അരിമുറുക്ക് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാവുന്ന നാടൻ അരിമുറുക്കിന്റെ രുചിക്കൂട്ട് പരിചയപെട്ടാലോ?
ആവശ്യമായ ചേരുവകൾ
- 1. പുഴുക്കലരി – 1 കപ്പ് (കുതിർത്തത്)
- തേങ്ങ – 1 കപ്പ് ചുരണ്ടിയത്
- ജീരകം – അര ടീസ്പൂൺ
- ഉള്ളി – 4 എണ്ണം
- 2. ഉഴുന്ന് – 1/4 കപ്പ് ( വറുത്ത് പൊടിച്ത്)
- കായം – അര ടീസ്പൂൺ
- അയമോദകം – 1 ടീസ്പൂൺ
- എള്ള് – 1 സ്പൂൺ
- ജീരകം – അര ടീസ്പൂൺ
- മുളക് പൊടി – 2 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- 3. വെളിച്ചെണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
കുതിർത്ത അരി കുറേശെ വെള്ളം ചേർത്ത് ഒന്നാമത്തെ ചേരുവ ചേർത്ത് അരയ്ക്കണം. ഇതിലേക്ക് രണ്ടാമത്തെ ചേരുവ ആവശ്യത്തിന് ഉപ്പ് ചേർത്ത് കുഴച്ചെടുക്കണം. ശേഷം മാവ് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് എടുക്കണം. മുറുക്ക് തയ്യാർ.