ഈ ചൂടിൽ ഉള്ളം തണുപ്പിക്കാൻ മിൽക്ക് ഷേയ്ക്ക് തയ്യറാക്കിയാലോ? മില്‍ക് ഷേയ്ക്ക് പല രുചിയിലും ഉണ്ടാക്കാം. പാലും അതാതു ചേരുകളും ചേര്‍ത്താണ് പല തരത്തിലുള്ള മില്‍ക് ഷേയ്ക്കുകള്‍ ഉണ്ടാക്കുന്നത്.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന മിൽക്ക് ഷേയ്ക്ക് റെസിപ്പി നോക്കാം.
റോസ് മില്‍ക് ഷേയ്ക്ക്
റോസ് മില്‍ക് ഷേയ്ക്ക് രുചികരമായ ഇളം റോസ് നിറത്തിലെ ഒന്നാണ്. പാല്‍, റോസ് എസന്‍സ്, പഞ്ചസാര, ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്താണ് ഉണ്ടാക്കുന്നത്. പാല്‍, റോസ് എസന്‍സ്, പഞ്ചസാര എന്നിവ ചേര്‍ത്തടിച്ച് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ഗ്രേറ്റ് ചെയ്തു ചേര്‍ക്കാം.
ബനാന മില്‍ക് ഷേയ്ക്ക്
പഴവും പാലും പഞ്ചസാരയും ചേര്‍ത്തടിച്ചുണ്ടാക്കുന്ന ബനാന മില്‍ക് ഷേയ്ക്കും സ്വാദിഷ്ടമായ ഒന്നു തന്നെ.
അവോക്കാഡോ മില്‍ക് ഷേയ്ക്ക്
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് പള്‍പ്പ്, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തടിച്ചാണ് അവോക്കാഡോ മില്‍ക് ഷേയ്ക്കുണ്ടാക്കുന്നത്.
ചോക്കലേറ്റ് മില്‍ക് ഷേയ്ക്ക്
പാല്‍, വാനില ഐസ്‌ക്രീം, ചോക്കലേറ്റ് സിറപ്പ്, ബിസ്‌കറ്റ് എന്നിവ ചേര്‍ത്താണ് ചോക്കലേറ്റ് മില്‍ക് ഷേയ്ക്കുണ്ടാക്കുന്നത്. ബിസ്‌ക്കറ്റൊഴികെയുള്ള ചേരുവകള്‍ ഒരുമിച്ചടിച്ച് പിന്നീട് ഇതില്‍ ബിസ്‌കറ്റ് ചേര്‍ത്തിളക്കുന്നു.
തണ്ണിമത്തന്‍ മില്‍ക് ഷേയ്ക്ക്
തണ്ണിമത്തന്‍, വാനില എക്‌സ്ട്രാക്റ്റ്, പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്താണ് തണ്ണിമത്തന്‍ മില്‍ക് ഷേയ്ക്കുണ്ടാക്കുന്നത്.