രാവിലെ ദോശയ്ക്കൊപ്പം ഒരു വെറൈറ്റിഗ്രീന്‍പീസ് കറി. നല്ല കിടിലന്‍ രുചിയില്‍ ഗ്രീന്‍പീസ് തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
<strong>ചേരുവകള്‍</strong>
ഗ്രീന്‍പീസ് – 1/2 കപ്പ്
ജീരകം – 1/4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
പച്ചമുളക് – 1
കാപ്സിക്കം – 2 ടേബിള്‍ സ്പൂണ്‍
തേങ്ങ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1/2 ടീസ്പൂണ്‍
വെള്ളം – 1/2 ഗ്ലാസ്
<strong>തയ്യാറാക്കുന്ന വിധം : </strong>
ഒരു ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ചു ചൂടായാല്‍ ജീരകം ചേര്‍ക്കാം. ശേഷം കാപ്സിക്കം, പച്ചമുളക്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റുക.അതിലേക്ക് ഗ്രീന്‍ പീസും ഉപ്പും ചേര്‍ത്തു യോജിപ്പിച്ചതിനു ശേഷം വെള്ളം ഒഴിച്ചു വേവിക്കുക.വെന്ത ശേഷം തേങ്ങ ചേര്‍ത്തു വാങ്ങാം.