ജനമനസ്സുകളിൽ ഒരുപാട് ജനപ്രീതിയുള്ളതാണ് പോർഷ. അതിന്റെ സ്റ്റൈലിഷ് ലുക്കും വിലയും എല്ലാം തന്നെ എല്ലാവരെയും ഞെട്ടിക്കുകയും വാഹനപ്രേമികളുടെ മനസിൽ ഇടം കാരണമായിട്ടുണ്ട്. എന്നാൽ ഡിസൈനിൽ നിന്നും മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പോർഷയുടെ മൂന്നാം തലമുറക്കാരനായ പനമേരയെ അരങ്ങത്തേക്ക് എത്തിക്കുന്നത്. മൊത്തത്തിലുള്ള ഡിസൈനിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, ഈ സ്പോർട്സ് കാറിൻ്റെ രൂപം കുറച്ച് കൂടി ആകർഷകമാക്കാൻ ജർമ്മൻ നിർമ്മാതാവ് സൂക്ഷ്മമായ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ഈ കാറിൻ്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. പല സെലിബ്രിറ്റികളുടേയും ഇഷ്ടവാഹനമാണ് പോർഷെ. പനമേര ജിടിഎസ് മോഡലാണ് എല്ലാ സെലിബ്രിറ്റുകളുടേയും മികച്ച തെരഞ്ഞെടുപ്പ്. ഈ ആഡംബര കാറിന് രണ്ട് അധിക ഡോറുകളുള്ളത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. നീളമുള്ള വീൽബേസ് ഇന്റീരിയറിൽ ധാരാളം സ്പേസ് സ്വതന്ത്രമാക്കുമ്പോൾ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് കൂപ്പെ രൂപം പോർഷ പനമേര ജിടിഎസിന്റെ ഹൈലൈറ്റായി പറയാം.
കാറിൽ വന്നിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഫ്രണ്ട് ഫാസിയ മാറ്റുകയും, വിശാലമായ താഴ്ന്ന ഗ്രിൽ ഓപ്പണിംഗ്, റീഡിസൈൻ ചെയ്ത ഹെഡ്‌ലൈറ്റുകൾ, നമ്പർ പ്ലേറ്റിന് മുകളിൽ അധിക എയർ ഇൻടേക്ക് ഉൾപ്പെടുത്തൽ എന്നിവയുള്ള പുതിയ നോസ് സെക്ഷൻ ഫീച്ചർ ചെയ്യുന്നു. ഗ്രില്ലിന് അരികിൽ ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ലൈറ്റുകൾ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നവ തന്നെയാണ്.
വശങ്ങളിലേക്ക് നോക്കിയാൽ, ഡോറുകളിൽ വിൻഡോ ലൈനുകൾ കാണാം, അലോയ് വീൽ ഡിസൈനും മാറ്റിയിട്ടുണ്ട്. പിൻവശത്ത്, ടെയ്‌കാനെ അനുസ്മരിപ്പിക്കുന്ന ഒരു പുതിയ ഡിസൈൻ ടെയൽലൈറ്റ് ബാർ ആണ് കമ്പനി പുതിയ പനമേരയിൽ നൽകിയിരിക്കുന്നത്. ഇൻ്റീരിയറിൽ വരുത്തിയ മാറ്റങ്ങൾ നോക്കിയാൽ, വലിയ 12.6 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, എസിക്കായി പുനർരൂപകൽപ്പന ചെയ്‌ത വെൻ്റുകൾ, യാത്രക്കാർക്കായി ഓപ്‌ഷണൽ 10.9 ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ലഭിക്കും.
353 hp പവറും 500 nm പീക്ക് ടോർക്കും കരുത്ത് പുറപപെടുവിക്കുന്ന 2.9 ലിറ്റർ ട്വിൻ ടർബോ വി6 മോട്ടോറാണ് പനാമേരയിലുള്ളത്.5.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും, കൂടാതെ മണിക്കൂറിൽ 272 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.
8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴിയാണ് നാല് ചക്രങ്ങളിലേക്കും പവർ കൈമാറുന്നത്. ഇതുകൂടാതെ, പോർഷെയുടെ ആക്ടീവ് സസ്‌പെൻഷൻ മാനേജ്‌മെൻ്റ് (PASM) എന്നറിയപ്പെടുന്ന അഡാപ്റ്റീവ് എയർ സസ്‌പെൻഷനുമായി പനമേര ഇപ്പോൾ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി സജ്ജീകരിച്ചിരിക്കുന്നു.
25.9 kWh ബാറ്ററി പായ്ക്കും 4.0 ലിറ്റർ ട്വിൻ-ടർബോ V8 യൂണിറ്റുമായി ഇണചേർന്ന ഒരു ഇലക്ട്രിക് മോട്ടോറും ലഭിക്കുന്ന പനമേര ടർബോ E-ഹൈബ്രിഡ് യൂണിറ്റും ചോയിസിലുണ്ട്. മൊത്തം പവർ ഔട്ട്പുട്ട് 670 bhp ഉം സംയുക്ത torque 928 Nm ഉം ആണ്. പനമേറ ടർബോ ഇ-ഹൈബ്രിഡ് പോർഷയുടെ പ്രശസ്തമായ എട്ട് സ്പീഡ് PDK ഗിയർബോക്‌സിനൊപ്പം AWD സംവിധാനവും സ്റ്റാൻഡേർഡായി ചേർത്തിരിക്കുന്നു.