ഏകദേശം എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ട വിഭവമാണ് തൈര്. ചോറും തൈരും ചമ്മന്തിയും തോരനുമൊക്കെയായി പത്രം നിറയുമ്പോൾ എത്രപേർക്കാണ് സന്തോഷം മനസ്സ് നിറയുന്നത്. എന്നാൽ തൈരിനെ പാട്ടി ചില കാര്യങ്ങൾ നിങ്ങൾ മനസിലാക്കി വയ്‌ക്കേണ്ടതുണ്ട്
തൈര് പുളിയാണ്; ചൂടുള്ളതും. കഫം, പിത്തം, രക്‌തദൂഷ്യം, നീര് എന്നിവ വർധിപ്പിക്കും. രാത്രി തൈര് ഉപയോഗിക്കാൻ പാടില്ല. ചൂടു തൈര് ആയുർവേദത്തിൽ വളരെ നിഷിദ്ധമാണ്. വസന്തത്തിലും ഗ്രീഷ്‌മത്തിലും തൈര് ഉപയോഗിക്കരുതെന്നും പറയുന്നു. തൈര് എപ്പോൾ ഉപയോഗിച്ചാലും കൂടെ ചെറുപയർ ഉപയോഗിക്കണമത്രേ. ചെറുപയർ, തേൻ, നെയ്യ്, പഞ്ചസാര, നെല്ലിക്ക എന്നിവ തൈരിന്റെ കൂടെ വളരെ നല്ലതാണ്.
ഏറ്റവും മോശമായത്, പാലും തൈരുമല്ലാ അവസ്‌ഥയാണ്. ഇതു തീരെ ഉപയോഗിക്കാൻ പാടില്ലെന്ന് ആയുർവേദത്തിൽ പറയുന്നു. ആയുർവേദ വിധിപ്രകാരം മോര് ലഘുഭക്ഷണമാണ്. ചവർപ്പും പുളിയും ചേർന്ന ഈ പദാർഥം വിശപ്പുണ്ടാക്കുന്നതും കഫം, വാതം, നീര്, അർശസ്, ഗ്രഹണി എന്നിവയ്‌ക്കു നല്ലതുമാണ്.
പാലും മീനും
പാൽ, തൈര്, മോര് എന്നിവയ്‌ക്കു മൽസ്യം വിരുദ്ധാഹാരമാണ്. ഇതു ത്വക്‌രോഗങ്ങൾക്കു വഴിവയ്‌ക്കും. മൽസ്യം കൂടാതെ, പുളിരസമുള്ള പഴങ്ങൾ (നല്ല പഴുത്ത പഴങ്ങൾ കുഴപ്പമില്ല. സീസണൽ അല്ലാത്ത മാങ്ങ, പുളിയുള്ള ഓറഞ്ച് തുങ്ങിയവയുടെ ഷേക്കുകൾ ഒഴിവാക്കേണ്ട ഇനത്തിൽ വരുന്നു.), അയനിപ്പഴം, പച്ചക്കറികൾ (ഒരുതരത്തിലുള്ള പച്ചക്കറിയും പാലിന്റെ കൂടെ ചേർത്തു കഴിക്കാൻ പാടില്ലെന്ന് ആയുർവേദം), മുതിര, ചാമ, മുള്ളങ്കി – ഇത്രയും പാലിനോടു ചേരുമ്പോൾ വിരുദ്ധാഹാരമാണ്. ത്വക്‌രോഗങ്ങൾക്കും മറ്റും വഴിവയ്‌ക്കും. ഒന്നോ രണ്ടോ ദിവസം കഴിക്കുന്നവർക്കല്ല, സ്‌ഥിരമായി ഈ രീതി പിൻപറ്റുന്നവർക്കാണു രോഗങ്ങളുണ്ടാകാൻ കൂടുതൽ സാധ്യത.
പാലിനോടു തേൻ ചേരില്ലെന്നൊരു ചൊല്ലുണ്ടെങ്കിലും ആയുർവേദ ഗ്രന്ഥങ്ങളിൽ അങ്ങനെയൊരു പരാമർശമില്ലെന്നു വിദഗ്‌ധർ. എന്നാൽ, നെയ്യും തേനും ചേർത്ത് ഉപയോഗിക്കാൻ പാടില്ല. പാൽ ചിലരുടെ ശരീരത്തിൽ പിടിക്കാതെ വയറിളക്കവും മറ്റും ഉണ്ടായാൽ അതിനു പിപ്പലി (കുരുമുളകുപോലിരിക്കുന്ന ഒരുതരം കായ) കൊടുത്താൽ മതിയെന്നും ആയുർവേദത്തിലുണ്ട്.