ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും കളക്ടര്‍മാരെ ചോദ്യം ചെയ്യലിന് വിളിച്ച് രാത്രി വരെ ഇരുത്തിയ സംഭവത്തില്‍
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) അനാവശ്യമായി ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെയാണ് രാത്രി 8.30 വരെ ഇ.ഡിയുടെ ഓഫീസുകളില്‍ ഇരുത്തിയ നടപടിക്കെതിരെ സംസ്ഥാനം പരാതി നല്‍കിയിരന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ഇഡിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഉത്തരവുകളുണ്ടായിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാത്തതിന് അഞ്ച് ജില്ലാ കളക്ടര്‍മാരെ ഏപ്രില്‍ 25 ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകത്തിനെത്തുടര്‍ന്ന് ഉടന്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച നടന്ന വാദത്തിനിടെ, ജില്ലാ കളക്ടര്‍മാര്‍ ഇഡിക്ക് മുമ്പാകെ ഹാജരായതായി സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. കളക്ടര്‍മാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ വിശദാംശങ്ങളോ രേഖകളോ കേന്ദ്ര കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ഏജന്‍സിക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു.
ഇഡിയുടെ അവകാശവാദത്തെ എതിര്‍ത്ത സിബല്‍, അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ രാവിലെ 11 മണിക്ക് എത്തിയിരുന്നു. അവരെ രാത്രി 8:30 വരെ അവിടെ ഇരുത്തിയെന്നും സിബല്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്ന് ബെഞ്ച് ഇഡിയുടെ അഭിഭാഷകനോട് പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ടിവരുമെന്ന് അഭിഭാഷകന്റെ മറുപടിയില്‍ അവരെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ ഉദ്യോഗസ്ഥര്‍ ഹാജരാക്കാത്ത സമന്‍സ് മുഖേന ഏതൊക്കെ രേഖകളാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഇഡിയോട് ആവശ്യപ്പെട്ടു. വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈയില്‍ മാറ്റി.
ഫെബ്രുവരി 27 ന് അഞ്ച് ജില്ലാ കളക്ടര്‍മാരോട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് വെല്ലൂര്‍, തിരുച്ചിറപ്പള്ളി, കരൂര്‍, തഞ്ചാവൂര്‍, അരിയല്ലൂര്‍ ജില്ലാ കളക്ടര്‍മാരെ ചോദ്യം ചെയ്യണമെന്ന ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി നല്‍കിയ സമന്‍സ് കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇളവ് അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും തമിഴ്നാടിന്റെയും ഉദ്യോഗസ്ഥരുടെയും ഹര്‍ജി ‘വിചിത്രവും അസാധാരണവും’ ആണെന്നും ഇഡിയുടെ അന്വേഷണം വൈകിപ്പിക്കാന്‍ ഇടയാക്കുമെന്നും പറഞ്ഞു.