കേസ് സി.ബി.ഐക്ക് കൈമാറാണം; ലൈംഗികാതിക്രമക്കേസില്‍ പുതിയ നീക്കവുമായി ദള്‍ നേതൃത്വം : ഇനിയും സി.ഡി. ബോംബുകള്‍ പൊട്ടുമെന്ന് കെ.എസ്.ഈശ്വരപ്പ

കര്‍ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്.ഡി. രേവണ്ണയുക്കുമെതിരായ ലൈംഗികാതിക്രമക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യം. ജെ.ഡി.എസ് നേതാവും പ്രജ്വലിന്റെ പിതാവ് രേവണ്ണയുടെ സഹോദരനുമായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് കേസ് സി.ബിഐ അന്വേഷിക്കമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐടി അന്വേഷണത്തെയും കുമാരസ്വാമി വിമര്‍ശിച്ചു.

ഇത് പ്രത്യേക അന്വേഷണ സംഘമല്ല, ഇത് സിദ്ധരാമയ്യ അന്വേഷണ സംഘവും ശിവകുമാര്‍ അന്വേഷണ സംഘവുമാണ്. സത്യം പുറത്തുവരണം. കുമാരസ്വാമിയെ നിങ്ങള്‍ക്ക് ജയിക്കാനാവില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 26ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. ഏപ്രില്‍ 26ന് നാഗലക്ഷ്മി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. കര്‍ണാടക സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ചൗധരി, ‘ഇതില്‍ ഉള്‍പ്പെട്ട ശക്തരായ നേതാക്കള്‍ 28 ന്, ഒരു പരാതി തയ്യാറാക്കി ബെഗംളൂരുവില്‍ ടൈപ്പ് ചെയ്യുകയും അവിടെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു, അതിനാല്‍ മുഖ്യമന്ത്രി രൂപീകരിച്ചു എസ്‌ഐടി സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് ഞാന്‍ കരുതി, ഇത് ഒരു സിദ്ധരാമയ്യ അന്വേഷണ സംഘവും ശിവകുമാറിന്റെ അന്വേഷണ സംഘവുമാണെന്ന് അദ്ദേഹം ആരോപിച്ചു.

എച്ച്.ഡി. രേവണ്ണയ്‌ക്കെതിരെ കൊണ്ടു വന്ന തെളിവുകള്‍ എല്ലാം കെട്ടിച്ചമച്ചതാണ്. ഇനിയും സര്‍ക്കാര്‍ ഇത്തരം കഥകളുമായി വരുമെന്ന് ജെ.ഡി.എസ് നേതൃത്വം ആരോപിച്ചു. പ്രജ്വല്‍ രേവണ്ണ മാത്രമല്ല പല രാഷ്ട്രീയക്കാരുടെയും വീഡിയോ ഉണ്ടെന്നും, വരും ദിവസങ്ങളില്‍ അതെല്ലാം പുറത്തുവരുമെന്ന് പുതിയ ബോംബ് പൊട്ടിച്ച് മുന്‍ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ. പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുമെന്നും അതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരിഞ്ച് പോലും ഇടപെടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു.

അതിനിടെ, പ്രജ്വല്‍ രേവണ്ണ നാളെയോടെ നാട്ടിലെത്തുമെന്നാണ് സൂചന. പ്രജ്വല്‍ ഞായറാഴ്ച കീഴങ്ങുമെന്ന് അന്വേഷണ സംഘം കരുതിയെങ്കിലും കര്‍ണാടകയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് അവസാനിച്ച ശേഷം മാത്രം തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു പ്രജ്വലിനോട് ദേവഗൗഡ നിര്‍ദേശം നല്‍കിയത്. പ്രജ്വല്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ ബെംഗളുരു, മംഗളുരു വിമാനത്താവളങ്ങളില്‍ എസ്‌ഐടി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിട്ടുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് ഉളളതിനാല്‍ ജര്‍മ്മനിയില്‍ നിന്നും വിമാനം കയറിയാല്‍ അറിയാന്‍ സാധിക്കുമെന്ന് എസ്എടി ടീം കണക്ക്ക്കൂട്ടുന്നു.

എച്ച്.ഡി രേവണ്ണയെ ഇന്നലെ എട്ട് മണിക്കൂറോളം പ്രത്യേകാന്വേഷണ സംഘം സിഐഡി ഓഫീസില്‍ വച്ച് ചോദ്യം ചെയ്തു. ഇതിനിടെ, പ്രജ്വലിന്റെ മുന്‍ ഡ്രൈവറായ കാര്‍ത്തിക് റെഡി ദൃശ്യങ്ങള്‍ ചോര്‍ത്തിയ ശേഷം ഇത് കൈമാറിയ ബിജെപി നേതാവ് ദേവരാജഗൗഡ കര്‍ണാടക പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. ഡി കെ ശിവകുമാറിന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പങ്കുണ്ടെന്നും, ഇത് പറയാന്‍ തന്നെ പൊലീസ് അനുവദിക്കുന്നില്ലെന്നുമാണ് ദേവരാജഗൗഡയുടെ ആരോപണം. എന്നാല്‍ തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും, തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമെന്നുറപ്പായപ്പോള്‍ ദേവരാജഗൗഡയെ ഉപയോഗിച്ച് ബിജെപി വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു.

മുന്‍ മന്ത്രി എച്ച്.ഡി രേവണ്ണയെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എയാണെന്ന് മുന്‍ എംഎല്‍എയും ജെഡിഎസ് ജില്ലാ പ്രസിഡന്റുമായ ലിംഗേഷ് ആരോപിച്ചു. ഒരു തെറ്റും ചെയ്യാത്ത മുന്‍ മന്ത്രിയും എം.എല്‍.എയുമായ എച്ച്.ഡി.രേവണ്ണയെ രാഷ്ട്രീയ ഗൂഢാലോചനയുടെ പേരില്‍ അകാരണമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് തിങ്കളാഴ്ച ഹാസനില്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എംഎല്‍എ ലിംഗേഷ് പറഞ്ഞു. ഇതിന് പിന്നില്‍ കെആര്‍ നഗറിലെ ഒരു എംഎല്‍എയുടെ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം എംഎല്‍എ രവിശങ്കറിന്റെ പേര് പറയാതെ പരോക്ഷമായി ആരോപിച്ചു.