പ്രായം ആയി എന്ന ആദ്യം പറയുന്നത് നമ്മുടെ മുടിയാകുമല്ലേ .മുടി നരച്ചു തുടങ്ങിയാൽ പിന്നേ അതോർത്ത് ആകും പലരുടെയും ഉറക്കം പോകുന്നത് .ശരിയായ മുടി സംരക്ഷണവും സമീകൃതാഹാരവും കൊണ്ട് സ്വാഭാവിക മുടിയുടെ നിറം തിരികെ കൊണ്ടുവരാൻ കഴിയും. അകാലനര അകറ്റുന്നതിന് ഫലപ്രദമാണ് നെല്ലിക്ക. വിറ്റാമിൻ സി, ടാന്നിൻസ്, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. അകാലനര അകറ്റുന്നതിന് നെല്ലിക്ക ഈ രീതിയിൽ ഉപയോഗിക്കാം…
മുടിക്ക് ഇരുണ്ട നിറം നൽകുന്നതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. കാരണം അവയിൽ പിഗ്മെൻ്റിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. മുടിയുടെ അകാല നരയെ ചെറുക്കാൻ നെല്ലിക്ക ഫലപ്രദമാണെന്ന് ഫാർമകോഗ്നോസി റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഉണക്ക നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകികളയുക.
രണ്ട് ടീസ്പൂൺ നെല്ലിക്ക പേസ്റ്റും രണ്ട് ടീസ്പൂൺ സവാള ജ്യൂസും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. അകാലനര തടയാൻ മികച്ചതാണ് ഈ പാക്ക്.
10 നെല്ലിക്ക വെള്ളത്തിൽ കുതിർക്കുക വയ്ക്കുക. കുതിർത്ത് ഉണക്കിയ ശേഷം നെല്ലിക്ക പൊടിക്കുക. നെല്ലിക്ക പൊടിയിൽ 2 ടീസ്പൂൺ കാപ്പിപ്പൊടിയും 3 ടീസ്പൂൺ നാരങ്ങാനീരും യോജിപ്പിക്കുക. ശേഷം നന്നായി യോജിപ്പിച്ച് ഈ പാക്ക് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം തല കഴുകി കളയുക. അകാലനര അകറ്റാൻ മാത്രമല്ല മുടികൊഴിച്ചിൽ തടയുന്നതിനും ഈ പാക്ക് സഹായിക്കും.