വോട്ട് ഒക്കെ അല്ലെ കുറച്ച് പ്രാർഥന ഒക്കെ ആകാം വോട്ട് കൂടുതൽ കിട്ടിയാലോ. വോട്ടിങ് മെഷീൻ ആരതി ഉഴിഞ്ഞിരിക്കുകയാണ് ബാരാമതി ലോക്സഭ മണ്ഡലത്തിലെ ഒരു പോളിങ് ബൂത്തിൽ വനിത നേതാവ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ആയിരുന്നു സംഭവം. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി നടത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു .ഇതോടെ ആണ് കേസ് ആയത് .വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് രൂപാലി ഇവിഎമ്മിനു മുന്നിൽ ആരതി നടത്തിയത്. ഇതു വിവാദമായിരുന്നു. പിന്നാലെയാണ് കേസ്.