ഐപിഎൽ മത്സരത്തിനിടെ പ്രതിഷേധം; കെജ്‍രിവാളിന്‍റെ അറസ്റ്റിനെതിരെ മുദ്രാവാക്യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധം. ഡ​ല്‍​ഹി ക്യാ​പി​റ്റ​ൽ​സും രാ​ജ​സ്ഥാ​ൻ റോ​യ​ല്‍​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് എ​എ​പി​യു​ടെ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ൻ പ്ര​തി​ഷേ​ധി​ച്ച​ത്.

ഛത്ര യുവ സംഘര്‍ഷ് സമിതി (സിവൈഎസ്എസ്) പ്രവര്‍ത്തകരാണ് കെജ്രിവാളിന്‍റെ ചിത്രം പതിച്ച മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് പ്ലകാര്‍ഡുകളും കൈയിലേന്തി പ്രതിഷേധിച്ചത്.

മത്സരത്തിനിടെ വിദ്യാര്‍ത്ഥി യൂണിയൻ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ജയിലിന് മറുപടി വോട്ടിലൂടെ എന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ചാണ് കാണികള്‍ക്കിടയില്‍ നിന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തതായി ദില്ലി പൊലീസ് അറിയിച്ചു.