തിരുവനന്തപുരം: വിദേശ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു രാവിലെ 9.30ന് ഓൺലൈൻ ആയി ചേരാനിരുന്ന മന്ത്രിസഭായോഗം പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ മാറ്റിവച്ചു.
ഇന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി ഇന്തൊനീഷ്യയിൽനിന്ന് ഓൺലൈനായി ആധ്യക്ഷ്യം വഹിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തുന്നതിന് ആകെ ഒരു ഫയൽ മാത്രമാണ് എത്തിയത്. ഈ സാഹചര്യത്തിൽ മന്ത്രിസഭായോഗം മാറ്റിവയ്ക്കുന്നതായി ചീഫ് സെക്രട്ടറി മന്ത്രിമാരെ അറിയിച്ചു.