മനാമ ∙ ബഹ്റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളിയായ യുവതി മരിച്ചു. ചങ്ങനാശേരി സ്വദേശിനിയായ ടിന കെൽവിനാണ് (34) ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ചയായി ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബഹ്റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു ടിന. ഭർത്താവ്: കെൽവിൻ (റോയൽ കോർട്ടിൽ എഞ്ചിനിയർ), രണ്ട് മക്കൾ (വിദ്യാർഥികൾ)
അതേസമയം, മനാമയിൽ പത്തനംതിട്ട കോന്നിക്കടുത്ത് വാകയാർ പാർലി വടക്കേതിൽ കുഞ്ഞുമോന്റെ മകൻ പാർലി വടക്കേതിൽ സ്റ്റെയ്സൺ മാത്യു (50) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. കുറെ കാലം ബഹ്റൈനിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വീണ്ടും ബഹ്റൈനിൽ എത്തി ജോലി ചെയ്യുകയായിരുന്നു.
സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ഏർപ്പാടുകൾ ചെയ്തുവരുന്നു. നാട്ടിൽ പൂവൻപാറ ശാലോം മാർത്തോമ്മാ പള്ളിയിൽ അടക്കം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.