പപ്പട പ്രിയരാണല്ലോ പലരും. ഇനി മുതൽ ചോറിനൊപ്പം കഴിക്കാൻ പപ്പടം പുറത്തുനിന്നും വാങ്ങിക്കേണ്ട. ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ പപ്പടം തയ്യാറാക്കിയാലോ. വെറും മൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കാം രുചികരമായി ഉരുളക്കിഴങ്ങ് പപ്പടം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ് – 1 എണ്ണം
- എണ്ണ – 1/2 കപ്പ്
- ഉപ്പ് – അര സ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി ചെറുതായി അരിഞ്ഞ് നാലഞ്ച് വെള്ളത്തിൽ കഴുകിയശേഷം മിക്സി ജാറില്‍ ഇട്ട് പേസ്റ്റാക്കി എടുക്കുക.തയ്യാറാക്കിയേക്കണേ പേസ്റ്റ് അളന്ന് അതിന്റെ രണ്ടരട്ടി വെള്ളം ചേർത്ത് ഈ ഒരു മാവ് കുറുക്കി എടുക്കുക. മാവ് കുറച്ച് തണുത്തതിനു ശേഷം ഒരു പ്ലാസ്റ്റിക് കവർ എണ്ണ തടവി ആവശ്യനുസരിച്ച് സൈസിൽ കോരിയൊഴിച്ച് ചിപ്സ് റെഡിയാക്കാം.വേലിൽ അല്ലെങ്കിൽ ഫാന്റടിയിൽ വച്ച് ഉണക്കിയെടുത്താൽ എളുപ്പത്തിൽ ഹോം മെയ്ഡ് പൊട്ടറ്റോ പപ്പടം തയ്യാർ.