അരിപ്പൊടിയും തേങ്ങപ്പാലും ചേർത്തുണ്ടാക്കുന്ന ഒരു പരമ്പരാഗത മധുര പലഹാരം തയ്യറാക്കിയാലോ? പിടിപായസം റെസിപ്പി നോക്കാം. പിടി പായസത്തിന് അധികം ചേരുവകൾ ആവശ്യമില്ല.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അരിപ്പൊടി പത്തിരിയുടെ പരുവത്തിൽ വാട്ടിക്കുഴച്ച് മുല്ല മുട്ടിൻ്റെ ആകൃതിയിൽ ഉരുട്ടിയെടുക്കുക, തേങ്ങയുടെ രണ്ടാം പാലിൽ ഇവ ചേർത്ത് വേവിച്ചെടുക്കുക നന്നായി തിളയ്ക്കുമ്പോൾ ഒന്നാം പാലും മധുരത്തിന് പഞ്ചസാരയും ചേർത്ത് ഇളക്കുക ,ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ രണ്ടുമൂന്നു ചുവന്നുള്ളി അരിഞ്ഞത് മുരിഞ്ഞ് വരുമ്പോൾ കശുവണ്ടി പരിപ്പും കിസ്മിസും ഒരു ഏത്തപ്പഴം അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുത്ത് പായസത്തിൽ ഒഴിക്കുക ജീരകപ്പൊടിയും ഏലക്ക പൊടിയും മീതെ തൂകുക സ്വാദിഷ്ടമായ പിടിപ്പായസം റെഡി.