പ്രയാഗ്രാജ്: സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലയ്ക്കെതിരെ ഹർജി നൽകി അഞ്ചു വയസ്സുകാരൻ. മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.
എല്‍കെജി വിദ്യാര്‍ഥിയായ അഥര്‍വയാണ് മദ്യശാലക്കെതിരെ കോടതിയെ സമീപിച്ചത്. മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് മദ്യശാല. എന്നാല്‍ ഇത് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
കാണ്‍പുര്‍ ആസാദ് നഗറിലെ മദ്യശാലയ്ക്കെതിരെ അഭിഭാഷകന് അശുതോഷ് ശര്‍മ വഴിയാണ് അഥര്‍വ ഹര്‍ജി നല്‍കിയത്. ഇതില്‍ കോടതി സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. പ്രദേശത്ത് സ്കൂള്‍ വന്നിട്ടും മദ്യശാലയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.