ഗർഭ കാലത്തും ആർത്തവ വിരാമ സമയങ്ങളിലുമെല്ലാം പല തരം ശാരീരിക മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ് സ്ത്രീകൾ. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള അവസ്ഥകൾ പലപ്പോഴും ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ ലക്ഷണങ്ങളായി പുറത്തു വന്നാൽ പോലും അത് വേണ്ടത്ര ശ്രദ്ധിക്കാതെ പോകുക പതിവാണ്. ഇന്ന് സ്ത്രീകളിൽ വളരെക്കൂടുതൽ കാണപ്പെടുന്ന രോഗമാണ് ഒവേറിയൻ ക്യാൻസർ
എന്താണ് ഒവേറിയൻ ക്യാൻസർ
ഒവേറിയൻ ക്യൻസറിന്റെ പല ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുമ്പോഴും അസ്വാഭാവികത ഒന്നും തന്നെ കാണാതെ തീർത്തും അവഗണിയ്ക്കുന്ന രീതിയാണ് മിക്ക സ്ത്രീകളിലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നത്.
ഇന്ത്യയിലെ സ്ത്രീകളിൽ, ഗൈനക്കോളജിക്കൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ക്യാൻസറുകളിൽ ബ്രെസ്റ്റ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നതാണ് ഒവേറിയൻ ക്യാൻസർ. ഓവറികളിൽ അസാധാരണമായ കലകളുടെ വളർച്ചയോ മുഴയായി രൂപപ്പെടുന്നതോ ആണ് ഒവേറിയൻ ക്യാൻസർ ആയി രൂപപ്പെടുന്നത്.
പാരമ്പര്യമായി ഇത്തരം ക്യന്സറുകൾ കൈമാറി ലഭിക്കാനുള്ള സാധ്യത, നേരത്തെയുള്ള ആർത്തവം, വളരെ വൈകിയുള്ള ആർത്തവ വിരാമം, പ്രമേഹ രോഗം എന്നിവയെല്ലാം ഒവേറിയൻ ക്യാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
നേരത്തെ പ്രമേഹം ബാധിക്കുന്നവർ, കടുത്ത പ്രമേഹം അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ത്രീകൾക്ക് ഒവേറിയൻ ക്യാൻസർ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. രക്തത്തിലെ ഇൻസുലിൻ അളവിലുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്.
ലക്ഷണങ്ങൾ എന്തെല്ലാം?
- അമിതമായ ക്ഷീണം
- വിശപ്പില്ലായ്മ
- മലബന്ധം
- ബ്ലോട്ടിംഗ്
- അമിതമായ മൂത്രശങ്ക
ഒവേറിയൻ ക്യാൻസർ പിടിപെട്ടതായി സ്ഥിരീകരിക്കപ്പെട്ടാൽ ചികിത്സയുടെ ഭാഗമായി ചില സർജറികൾ ആവശ്യമായി വന്നേക്കാം. എന്നാൽ ഗുരുതരമായ അവസ്ഥയിലെത്തിയാൽ ഗർഭപാത്രം, ഓവറി, ഫാല്ലോപ്പിയൻ ട്യൂബ് എന്നിവ നീക്കം ചെയ്യേണ്ടതായി വരും.