ഏറെ ആരോഗ്യകരമായ വിഭവമാണ് പച്ചടി. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പച്ചടിയാണ് ചീര പച്ചടി. ചീരയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. വളരെ ആരോഗ്യകരമായതും രുചിയുള്ളതുമായ ചീര പച്ചടി റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചീര (ചെറുതായി അരിഞ്ഞത്) – ഒരു കപ്പ്
പച്ചമുളക് – 2 എണ്ണം - തേങ്ങ – കാൽ കപ്പ്
ജീരകം – കാൽ ടീ സ്പൂൺ
കടുക് -കാൽ ടീ സ്പൂൺ - തൈര് – മുക്കാൽ കപ്പ്
- ഉലുവപ്പൊടി – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവകൾ വഴറ്റുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ അരച്ചത് ചേർത്ത് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോൾ തൈരും, ഉപ്പും, ഉലുവാപ്പൊടിയും ചേർക്കുക.