വടകര സ്വദേശി ബഹ്റൈനിൽ മരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്

സൽമാനിയ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു

ബഹ്‌റൈൻ : വടകര മണിയൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് ആണ് നിര്യാതനായത്. സന്ദർശക വിസയിലാണ് ബഹ്‌റൈനിൽ എത്തിയത്. പരേതനായ രാജീവനാണ് പിതാവ്. ചന്ദ്രിയാണ് മാതാവ്. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. സൽമാനിയ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.

അതേസമയം, മനാമയിൽ പത്തനംതിട്ട കോന്നിക്കടുത്ത് വാകയാർ പാർലി വടക്കേതിൽ കുഞ്ഞുമോന്റെ മകൻ പാർലി വടക്കേതിൽ സ്റ്റെയ്സൺ മാത്യു (50) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. കുറെ കാലം ബഹ്റൈനിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വീണ്ടും ബഹ്‌റൈനിൽ എത്തി ജോലി ചെയ്യുകയായിരുന്നു.

സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ഏർപ്പാടുകൾ ചെയ്തുവരുന്നു. നാട്ടിൽ പൂവൻപാറ ശാലോം മാർത്തോമ്മാ പള്ളിയിൽ അടക്കം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Latest News