മസ്കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു മരണം. 15 പേർക്ക് പരിക്ക്. ലിവ വിലായത്തിൽ ട്രക്കും 11 വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൗരന്മാരും ഒരു പ്രവാസിയുമാണ് മരിച്ചത്. അപകട വിവരം റോയൽ ഒമാൻ പൊലീസ് എക്സിലൂടെ പുറത്തുവിടുകയായിരുന്നു.
‘ലിവ വിലായത്തിൽ ഒരു ട്രക്കും 11 വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൗരന്മാരും ഒരു പ്രവാസിയുമടക്കം മൂന്ന് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു, ട്രാഫിക്കിന്റെ എതിർ ദിശയിലേക്ക് ടക്ക് ഡ്രൈവർ വാഹനം ഓടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയായണ്’ റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.